രാവിലെയും വൈകുന്നേരവും പോലെ കഴിക്കാൻ രുചികരമായ ഒരു തയ്യാറാക്കാം. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു കപ്പ് മൈദയാണ്. ഒരു പാത്രത്തിലേക്ക് മൈദ എടുത്തുവയ്ക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് തയ്യാറാക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക, കൂടാതെ ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. ആവശ്യമായ പച്ച മുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പ്ലാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കുക.
ശേഷം ദോശ തയ്യാറാക്കുന്നത് പോലെ പരത്തിയെടുക്കുക. മാവ് ചെറുതായി വെന്തു വരുമ്പോൾ അതിലേക്ക് തയ്യാറാക്കിയ ഫില്ലിംഗ് വെച്ചുകൊടുകുക. അതിനുശേഷം അതിനു നടുവിലായി ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിനുശേഷം ദോശ നാലുഭാഗത്ത് നിന്നും മടക്കി കൊടുക്കുക.
അതിനുശേഷം തിരിച്ചും മറിച്ചും ഇട്ട് ചെറിയ തീയിൽ വേവിച്ചെടുക്കുക. രണ്ടു ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ ബാക്കിയെല്ലാ മാവും തയ്യാറാക്കുക. വളരെ രുചികരമായതും പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതുമായ ഈ വിഭവം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.