കുട്ടികളെ സംബന്ധിച്ചിടത്തോളം നാലുമണി പലഹാരങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഓരോ വീട്ടമ്മമാരും എന്നും വ്യത്യസ്തമായ രീതിയിൽ നാലു മണി പലഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും. അവർക്ക് വേണ്ടി കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കി നോക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക.
അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ഇടുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ഇളക്കി യോജിപ്പിക്കേണ്ടതാണ്. അതിനുശേഷവും അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്നു വലിയ വെളുത്തുള്ളി അരച്ചത്, ആവശ്യമായ മല്ലിയില, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
അതിനുശേഷം ആ പാത്രം അടുപ്പിൽവെച്ച് നല്ലതുപോലെ കുറുക്കിയെടുക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം പാത്രത്തിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വന്നതിനുശേഷം ഒരു സ്പൂൺ എടുത്ത് ആദ്യം എണ്ണയിൽ മുക്കി അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ഓരോസ്പൂൺ മാവെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
അതിനുശേഷം തിരിച്ചും മറിച്ചും ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ മൊരിയിച്ചെടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി വെക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ നാലുമണി പലഹാരം എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.