പപ്പടം കൊണ്ട് ഇത്രയേറെ കാര്യങ്ങൾ ചെയ്യാൻ പറ്റുമോ.. ഇതൊന്നും ആരും ഇതുവരെ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല.. | Easy Kitchen Tip

എല്ലാവർക്കും ചോറിന് പപ്പടം കൂട്ടി കഴിക്കാൻ താല്പര്യമുണ്ടാകും. അതുപോലെ പപ്പടം കഴിക്കാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾക്കും സാധ്യമാകുന്നതാണ്. അത് എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യം തന്നെ പപ്പടം വാങ്ങി അത് സൂക്ഷിച്ചുവയ്ക്കുന്നതിന് വീട്ടിൽ അരി സൂക്ഷിക്കുന്ന പാത്രത്തിനകത്തേക്ക് വച്ച് കൊടുക്കുക. ഏത് അരിയുടെ ഇടയിൽ വേണമെങ്കിലും ഇതുപോലെ വയ്ക്കാം. കുറെനാൾ പപ്പടം കേടുവരാതെ സൂക്ഷിക്കാൻ ഈ മാർഗ്ഗം പരീക്ഷിക്കുക.

അതുപോലെ മറ്റൊരു മാർഗം പപ്പടം ഇട്ടു വയ്ക്കുന്ന പാത്രത്തിൽ കുറച്ച് ഉലുവ ഇട്ടുകൊടുക്കുകയാണെങ്കിൽ പപ്പടം കുറേനാൾ കേടുവരാതെ ഇരിക്കും. അതുപോലെ തന്നെ കുറച്ച് അധികം പാക്കറ്റുകൾ പപ്പടം വാങ്ങുന്നവർ ആണെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ കുറെ നാളത്തേക്ക് അതുപോലെ തന്നെ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും.

അതുപോലെ ഒരു വർഷത്തോളം പപ്പടം കേടു വരാതെ ഇരിക്കാൻ പപ്പടം പ്ലാസ്റ്റിക് കവറിൽ ഇട്ടു നല്ലതുപോലെ കെട്ടി ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുന്നതാണ്. അതുപോലെ തന്നെ എണ്ണ ഉപയോഗിക്കാതെ പപ്പടം ചുട്ടെടുക്കുന്നതിന് അടുപ്പിൽ വച്ച് ചുടുന്ന പതിവ് പണ്ടുകാലങ്ങളായി ഉണ്ട് എന്നാൽ അടുപ്പില്ലാത്ത വീടുകളിൽ പപ്പടം ഓവനിൽ വെച്ച് ചുട്ടെടുക്കാവുന്നതാണ്.

അതുപോലെ തന്നെ പപ്പടം നല്ലതാണോ എന്ന് തിരിച്ചറിയാൻ. കുറച്ചു വെള്ളത്തിൽ പപ്പടം മുക്കിവെക്കുക അതിനുശേഷം എടുത്തു നോക്കുമ്പോൾ ഉടനെ തന്നെ പൊടിഞ്ഞു പോരുന്നുണ്ടെങ്കിൽ അത് നല്ല പപ്പടമാണ്. അല്ലെങ്കിൽ അത് നല്ല പപ്പടം അല്ല. ഇത്രയേറെ കാര്യങ്ങൾ പപ്പടം കൊണ്ട് ചെയ്യാം. ഇനി എല്ലാ വേട്ടവും ആരും പപ്പടം വാങ്ങുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.