ഇതുപോലെ ഒരു വിഭവം ഉണ്ടെങ്കിൽ കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ഇടിയപ്പം ഈ രീതിയിൽ ഉണ്ടാക്കി നോക്കുക. | Easy Snack Recipe

കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു കപ്പ് ചക്കര എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അലിയിക്കാൻ വയ്ക്കുക. ശർക്കരപ്പാനി നല്ലതുപോലെ തിളച്ചു വന്നതിനുശേഷം അതിലേക്ക് 2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.

   

അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുത്തത് നല്ലതുപോലെ കുറുക്കിയെടുക്കുക. ശർക്കര എല്ലാം വറ്റി ഡ്രൈ ആയി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് തിളപ്പിക്കുക.

വെള്ളം നല്ലതുപോലെ തിളച്ച വന്നതിനു ശേഷം അതിലേക്ക് ഒരു കപ്പ് അരിപൊടി ഇട്ടുകൊടുക്കുക. മാവ് നല്ലതുപോലെ വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിവെച്ച മാവ് സേവനാഴിയിൽ ഇട്ട് കൊടുക്കുക. അതിനുശേഷം ഒരു ഓയിൽ പേപ്പർ എടുത്ത് അതിലേക്ക് മാവ് പിഴിഞ്ഞു ഒഴിക്കുക. പരത്തി പിഴിയുക.

ശേഷം അതിനു നടുവിലായി തയ്യാറാക്കിവെച്ച ഫില്ലിങ് ഇട്ട് കൊടുക്കുക. അതിനുശേഷം മടക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വരുമ്പോൾ അതിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ ഇടിയപ്പം വച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *