അരി കുതിർത്ത് വെച്ച് അരച്ചെടുത്ത പാലപ്പം ഉണ്ടാക്കുന്ന വീട്ടമ്മമാർ ധാരാളമാണ്. തലേദിവസം തയ്യാറാക്കി വച്ച് പിറ്റേന്ന് രാവിലെ വെള്ളപ്പം ഉണ്ടാക്കുന്നവർ ആയിരിക്കും കൂടുതൽ വീട്ടമ്മമാരും. എന്നാൽ ഇനി രാവിലെ എഴുന്നേറ്റു അരമണിക്കൂർ കൊണ്ട് വളരെ രുചികരമായ ഗോതമ്പ് പൊടി കൊണ്ടുള്ള ഒരു പാലപ്പം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ഒരു കപ്പ് കൊടുക്കുക.
കൂടാതെ ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം എടുത്തു വയ്ക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റുക. അതിലേക്ക് അര കപ്പ് ചൂടുവെള്ളം ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളേപ്പം തയ്യാറാക്കുന്ന മാവിന്റെ പരുവത്തിൽ തയ്യാറാക്കുക.
അതിലേക്ക് ആവശ്യമെങ്കിൽ ചൂട് വെള്ളം ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അലിയിച്ച് എടുക്കുക ഇത് തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ചുകൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇതു മാവ് പെട്ടെന്ന് തന്നെ പൊന്തി വരാൻ സഹായിക്കും. അതിനുശേഷം അടച്ചുവെച്ച് അരമണിക്കൂർ മാറ്റിവെക്കുക.
ഈ സമയം കൊണ്ട് തന്നെ മാവ് നല്ല രീതിയിൽ പൊന്തി വരും. അടുത്തതായി പാലപ്പം ഉണ്ടാക്കുന്ന പാൻ എടുത്ത് ചൂടാക്കാൻ വയ്ക്കുക. അതിനുശേഷം ആവശ്യത്തിന് ചുറ്റിച്ചു കൊടുക്കുക. ശേഷം അടച്ചുവയ്ക്കുക. വെള്ളേപ്പം വെന്തു വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇതിന്റെ കൂടെ വളരെ രുചികരമായ ഒരു മുട്ടക്കറി ഉണ്ടെങ്കിൽ വളരെ നല്ല കോമ്പിനേഷൻ ആണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.