ഇതുപോലെ നല്ല കുറുകിയ മുട്ടക്കറി ഉണ്ടെങ്കിൽ കുശാലായി…വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് മുട്ടക്കറി ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാം. | Easy Egg Curry

അപ്പത്തിനും ചോറിനും ചപ്പാത്തിക്കും ഒരുപോലെ തന്നെ കോമ്പിനേഷൻ ഉള്ള ഒരു കറിയാണ് മുട്ടകറി. ഏതുനേരവും കഴിക്കാൻ രുചികരമായ മുട്ടക്കറി തയ്യാറാക്കാം. ഇനി അധികം സമയം ചെലവഴിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെയാണ് മുട്ടക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക.

കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായിട്ട് അരിഞ്ഞത് ചേർത്തു കൊടുക്കുക.

അതോടൊപ്പം നാലു പച്ച മുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളക് പൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് തിളപ്പിക്കുക.

കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഒപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പുഴുങ്ങി എടുത്ത മുട്ട ചേർത്തുകൊടുക്കുക. ശേഷം കറി നന്നായി ചൂടാക്കി എടുക്കുക. അതിനുശേഷം ഇറക്കി വെക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.