ഇനി ഏതു പാത്രമായാലും വിറക് അടുപ്പിൽ ധൈര്യമായി വയ്ക്കാം. പാത്രങ്ങൾ കരി പിടിക്കും എന്ന പേടി ഇനി വേണ്ട. | Easy Cleaning Tips

ഇപ്പോൾ എല്ലാ വീടുകളിലും കൂടുതൽ കാണുന്നത് ഗ്യാസ് അടുപ്പുകൾ ആണ്. എന്നാൽ വിറക് അടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. വിറകഴുത്തിൽ പാത്രങ്ങൾ വെച്ച് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് കരി പിടിക്കും. ഈ കാരണങ്ങളൊന്നു കൊണ്ട് മാത്രമാണ് പല വീട്ടമ്മമാരും ഗ്യാസ് അടുപ്പുകളെ ആശ്രയിക്കുന്നത്.

എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഇനി ഏതു പാത്രം വേണമെങ്കിലും ധൈര്യമായി അടുപ്പിൽ വെച്ച് ഉപയോഗിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് നിസാരമായ ഈ ഒരു കാര്യം മാത്രമാണ്. അടുപ്പ് ഉപയോഗിക്കുന്ന വീടുകളിൽ എല്ലാം തന്നെ ചാരം ഉണ്ടായിരിക്കും. പുതിയതായി അടുപ്പിൽ വയ്ക്കാൻ പോകുന്ന പാത്രം വയ്ക്കുന്നതിനു മുൻപായി ചാരം കുറച്ചു വെള്ളവും ചേർത്ത് പാത്രത്തിന്റെ അടിവശത്ത് എല്ലായിടത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്തതിനുശേഷം പാത്രം അടുപ്പിൽ വച്ച് ഉപയോഗിക്കുക. എല്ലാ ഉപയോഗങ്ങളും കഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഈ പാത്രം കഴുകിയെടുക്കുക. ഒരു പ്രാവശ്യം ഉരക്കുമ്പോൾ തന്നെ കരിഞ്ഞു പാടുകളെല്ലാം പോകുന്നത് കാണാം. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. ഈ രീതി ഏതു പാത്രത്തിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

അലുമിനിയം പാത്രമായാലും സ്റ്റീൽ പാത്രമായാലും ഇനി മൺചട്ടി ആയാൽ പോലും ഇതുപോലെ പാത്രത്തിനു പുറത്ത് ചാരം തേച്ച് അതിനുശേഷം ഉപയോഗിക്കുക. അതുകഴിഞ്ഞ് കഴുകിയെടുക്കുക. കരി പിടിച്ച പാത്രങ്ങൾ ഉരച്ച് കഴുകി പാത്രത്തിന്റെ ഭംഗി ഒന്നും നഷ്ടപ്പെടാതെ ഈ രീതിയിൽ ഇനി വൃത്തിയാക്കി എടുക്കുക. ഇനി എല്ലാവരും ഗ്യാസ് അടുപ്പിൽ നിന്ന് വിറകടുപ്പിലേക്ക് ധൈര്യമായി തന്നെ പാചകം മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.