മൂക്കിലെ ബ്ലാക്ക്‌ ഹെഡ്സിനോട് ഇനി വിട പറയാം. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇനി നിസ്സാരമായി ഇല്ലാതാക്കാം. | Removing Black Heads

മിക്കവാറും എല്ലാ പ്രായപൂർത്തിയായ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് മൂക്കിന്റെ പുറത്തും മുഖത്തും എല്ലാം ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്. ഇതു വന്നാൽ പെട്ടെന്ന് തന്നെ പോകാൻ സാധിക്കുന്നതല്ല. ബ്ലാക്ക് ഹെഡ് ഇല്ലാതാക്കാൻ പലരും ബ്യൂട്ടി പാർലറിൽ പോയി ഒരുപാട് പൈസ ചെലവാക്കുകയും ചെയ്യും. ഞാനിനി വീട്ടിലുള്ള നിസ്സാരമായ ഈ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഖത്തെയും മൂക്കിലെയും ബ്ലാക്ക് ഹെഡ്സ് നിസ്സാരമായി ഇല്ലാതാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. അതിനുശേഷം ഒരു നാരങ്ങ എടുത്ത് പഞ്ചസാരയിൽ മുക്കിന്റെ ഇരുവശങ്ങളിലും ആയി നല്ലതുപോലെ സ്ക്രബ് ചെയ്യുക. കൂടാതെ മുഖത്തും നല്ലതുപോലെ സ്ക്രബ് ചെയ്യുക. ഒരു 10 മിനിറ്റ് എങ്കിലും ഇതുപോലെ സ്ക്രബ് ചെയ്തുകൊണ്ടിരിക്കുക അതിനുശേഷം കഴുകി കളയുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള ഭാഗം മാത്രം എടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം മൂക്കിന്റെ പുറത്തും മുഖത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഉണങ്ങാനായ് അനുവദിക്കുക. നല്ലതുപോലെ ഉണങ്ങി വന്നതിനു ശേഷം പറിച്ചെടുക്കുക. ഇപ്പോൾ തന്നെ കാണാം ബ്ലാക്ക് ഹെഡ്സെല്ലാം തന്നെ പറഞ്ഞുപോരുന്നത്. അടുത്തതായി നല്ല തണുപ്പിച്ച കട്ട തൈര് എടുത്ത്മൂക്കിന്റെ വശങ്ങളിലും മുഖത്തുമായി നന്നായി തേച്ചുപിടിപ്പിക്കുക.

ഇത് മുഖം വളരെയധികം സോഫ്റ്റ് ആവുന്നതിന് സഹായിക്കും. എല്ലാവരും തുടർച്ചയായി ഈ രീതിയിൽ ചെയ്തു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സെ ഇല്ലാതാക്കി മുഖം സുന്ദരം ആക്കി മാറ്റാം. ഇനി ആരും എന്നെ ഒരുപാട് പൈസ ചെലവാക്കി ബ്യൂട്ടി പാർലറിൽ പോകേണ്ട. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.