ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും ആരോഗ്യകരവുമായ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് 10 മിനിറ്റിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പുതിയ ബ്രേക്ക് ഫാസ്റ്റ് വിഭവം പരിചയപ്പെടാം. അതിനായി ആദ്യം തന്നെ മിക്സിയുടെ ജാറ ലേക്ക് ഒരു കപ്പ് റവ ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു അരക്കപ്പ് മൈദ ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചത്, രണ്ട് ടീസ്പൂൺ നെയ്യ്, ഒരു കപ്പ് പാല് ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് മല്ലിയില, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, ഉപ്പ്, ഒരു ടീസ്പൂൺ വറ്റൽമുളക് ചെറുതായി പൊടിച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു പച്ചമുളക് ചെറുതായരിഞ്ഞത് ചേർത്തിളക്കി.
10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി തയ്യാറാക്കിവെച്ച മാവിൽ നിന്നും ആവശ്യത്തിന് മാവെടുത്ത് ഒഴിച്ചു കൊടുക്കുക. ശേഷം ചെറുതായൊന്ന് പരത്തി കൊടുക്കുക. അതിനുശേഷം മൂടിവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. ഒരു ഭാഗം വെന്തുകഴിഞ്ഞാൽ തിരിച്ചു ഇട്ട് കൊടുക്കുക.
ആവശ്യമെങ്കിൽ നെയ്യോ എണ്ണയോ തേച്ചു കൊടുക്കാവുന്നതാണ്. രണ്ടു ഭാഗവും നല്ലതുപോലെ മൊരിച്ചെടുക്കുക. ഈ രീതിയിൽ ബാക്കിയുള്ള മാവ് തയ്യാറാക്കുക. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.