നീർദോശ ഉണ്ടാക്കി ഇതുവരെ ശരിയായിലേ. ഇതുപോലെ ഉണ്ടാക്കി നോക്കൂ. കൂടെ അടിപൊളി ചട്ട്ണിയും. | Neer Dosa Recipe

ബാംഗ്ലൂർ, ഉടുപ്പി പ്രദേശങ്ങളിൽ ധാരാളമായി ഉണ്ടാകുന്ന ഒരു ഭക്ഷണമാണ് നീർദോശ. ഇത് ഉണ്ടാകാനും അതുപോലെതന്നെ കഴിക്കാനും വളരെയധികം രുചികരമാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് കൂടിയാണിത്. ഇതെങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. 2 കപ്പ് പച്ചരി എടുക്കുക ശേഷം നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ലേക്ക് ഇടുക. അതിലേക്ക് അര കപ്പ് ചിരകിയ നാളികേരം ചേർക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. പരത്തി കൊടുക്കേണ്ട ആവശ്യമില്ല. വളരെ കനം കുറഞ്ഞ രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കുക. അതിനു ശേഷം ആവശ്യമെങ്കിൽ മാത്രം നെയ്യോ എണ്ണയോ തേച്ചു കൊടുക്കാവുന്നതാണ്.

നന്നായി വെന്തു കഴിഞ്ഞതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. ഇതിലേക്ക് ഒരു സിമ്പിൾ ചട്ട്ണി ഉണ്ടാക്കാം. അതിനായി ഒരു മിക്സിയുടെ ജാറ ലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ഇടുക. അതിലേക്ക് വറുത്തുവെച്ച ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതിലേക്ക് എരുവിനു ആവശ്യമായ പച്ചമുളക്, ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഇട്ട് കൊടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം ചട്ടിണിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന നീർ ദോശയും ചട്നിയും എല്ലാവരും ഇന്നുതന്നെ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.