സേമിയോയും പഴവും ഈ രീതിയിൽ ചെയ്തു നോക്കൂ. സേമിയയുടെ ഈ രുചി അറിഞ്ഞാൽ പിന്നെ വിടില്ല. വായിൽ വെള്ളമൂറും കിടിലൻ ഐറ്റം.

എല്ലാ വീടുകളിലും സേമിയോ പായസം ആയും ഉപ്പുമാവ് രൂപത്തിലും എല്ലാവരും കഴിച്ചു കാണും. സേമിയ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു മധുരപലഹാരം ഉണ്ടാക്കാം. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ഇത് നൽകാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒന്നരടീസ്പൂൺ നെയ്യ് ഒഴിക്കുക. അതിനുശേഷം ആവശ്യത്തിന് കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തെടുക്കുക.

ശേഷം അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുകഷ്ണങ്ങളായി അരിഞ്ഞത് ഇട്ട് ചെറുതീയിൽ രണ്ടു നിമിഷം വഴറ്റി എടുക്കുക. കഷ്ണങ്ങൾ ഒന്നും തന്നെ ഉടക്കാത്ത രീതിയിൽ വഴറ്റിയെടുക്കാൻ ശ്രദ്ധിക്കുക. ശേഷം അതേ പാനിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ചെറുതായി പച്ചമണം മാറുന്നതുവരെ വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ ആവശ്യത്തിനു നെയ്യൊഴിച് അരക്കപ്പ് സേമിയ ചെറിയ ഗോൾഡൻ കളർ ആകുന്നതുവരെ നന്നായി വറുത്തെടുക്കുക.

വറുത്തു വന്നതിനുശേഷം അതിലേക്ക് അരക്കപ്പ് പാലും അരക്കപ്പ് ചൂട് വെള്ളവും ചേർക്കുക. ശേഷം പാത്രം അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. പാലും വെള്ളവും എല്ലാം നന്നായി വറ്റി വന്നതിനുശേഷം അതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. പഞ്ചസാര എല്ലാം അലിഞ്ഞ് സേമിയ നന്നായി വറ്റി വന്നതിനുശേഷം കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക.

നന്നായി ഇളക്കി കൊടുക്കുക. അതിനു ശേഷം വറുത്തു വെച്ച തേങ്ങ, കശുവണ്ടി, ഉണക്കമുന്തിരി, പഴം എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വക്കാം. പായസത്തിൽ നിന്നും ഉപ്പുമാവിൽനിന്നും എല്ലാം സേമിയോ വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.