നന്നായി പഴുത്ത നേന്ത്രപ്പഴം ഉണ്ടോ… ഉണ്ടെങ്കിൽ ഇനി ആർക്കും എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം.. | Easy Banana Snack

വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒരുകരമായ പലഹാരങ്ങൾ ഉണ്ടാക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നാലുമണി പലഹാരങ്ങൾ തയ്യാറാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം. വീട്ടിൽ നന്നായി കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ. ഉണ്ടെങ്കിലും ഇനി അധികം വൈകാതെ വേഗം തയ്യാറാക്കുക.

അതിനായി ആദ്യം തന്നെ നന്നായി പഴുത്ത നേന്ത്രപ്പഴം മിക്സിയുടെ ജാർ ലേക്ക് ചെറുതായി അരിഞ്ഞു ചേർക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് അരക്കപ്പ് മൈദ, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്തു കൊടുക്കുക, അതിനുശേഷം രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യമെങ്കിൽ ഏലക്കാപൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച നേന്ത്രപ്പഴത്തിന്റെ മിക്സ് കുറച്ച് ആയി ഒഴിച്ച് കൊടുക്കുക.

ആവശ്യമെങ്കിൽ മാത്രം പാനിൽ എണ്ണ തേച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇനി എല്ലാവരും ഈ രീതിയിൽ വളരെ രുചികരമായ പലഹാരം തയ്യാറാക്കുക. നേന്ത്രപ്പഴം വീട്ടിലുള്ളവർ ഇന്നുതന്നെ ഇത് തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.