ന്യൂസ് പേപ്പർ ഉപയോഗിച്ചുകൊണ്ട് ആരും ഇതുവരെ ചിന്തിക്കാത്ത ഒരു സൂത്രം ചെയ്തു നോക്കാം… വീട്ടമ്മമാർക്ക് ഇനി അടുക്കള പണികൾ എളുപ്പം തീർക്കാം.. | Easy Kitchen Tips

എല്ലാ വീടുകളിലും പയറും പരിപ്പും നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നവർ ആയിരിക്കും. സാധാരണഗതിയിൽ ഒരാഴ്ചക്ക് ശേഷം പയറിൽ ആയാലും പരിപ്പിലായാലും പ്രാണികൾ വന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ മഴക്കാലത്തും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി പയറും പരിപ്പും രണ്ടുവർഷം വരെ കേടാവാതെ ഇരിക്കും. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

അതിനായി പയർ ആയാലും പരിപ്പായാലും ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുക്കുക. അതിനുശേഷം ചൂടാറിക്കഴിഞ്ഞ് പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. കടല, ചെറുപയർ, ഉഴുന്ന്, മുതിര എന്നിങ്ങനെയുള്ളവ ഇതുപോലെ ചെയ്താൽ കേടു വരാതെ ഇരിക്കും. അടുത്തതായി മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് ചെയ്യാവുന്ന ഒരു ടിപ്പാണ്.

മിക്സിയുടെ ജാറിൽ മാ വരച്ചു കഴിഞ്ഞാൽ കുറച്ചുമാവെങ്കിലും വൃത്തിയാക്കിയാലും മിക്സിയുടെ ജാറിൽ അവശേഷിക്കും. അവ വൃത്തിയാക്കുന്നതിനെ കുറിച്ച് ന്യൂസ് പേപ്പറും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതുപോലെ ചെയ്താൽ മിക്സിയുടെ ജാർ വൃത്തിയാവുകയും അതുപോലെ ചീത്ത മണം പോവുകയും ചെയ്യുന്നു.

അടുത്തതായി കറിവേപ്പില പെട്ടെന്ന് വാടി പോകാതിരിക്കാൻ കറിവേപ്പില വാങ്ങുമ്പോൾ അതിന്റെ തണ്ടുകൾ മാത്രം എടുത്ത് ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വയ്ക്കുക. ഇങ്ങനെ ചെയ്താൽ കറിവേപ്പില വാടി പോകാതെ ഇരിക്കും. ശേഷം ആവശ്യത്തിന് അനുസരിച്ച് എടുത്ത് ഉപയോഗിക്കുമ്പോൾ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.