രാവിലെ ബ്രേക്ക്ഫാസ്റ്റിനു വളരെ സ്പെഷ്യൽ ആയ ഒരു അപ്പം ഉണ്ടാക്കാം. എന്നും രാവിലെ ഇനി രുചികരമായി തുടങ്ങാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർത്ത് നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് ചോറ്, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി പൊന്തി വരാൻ അടച്ചു മാറ്റി വയ്ക്കുക. മാവ് പൊന്തി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം അപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ അല്പം എണ്ണ തടവി വയ്ക്കുക. ആ പാത്രത്തിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. അതിനുമുകളിൽ ഒരു തട്ട് വെച്ച് തയ്യാറാക്കിയ ഓരോ അപ്പത്തിന്റെ പാത്രവും ഇറക്കിവെക്കുക.
അതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഒരു അഞ്ചു പത്ത് മിനിട്ടിനുശേഷം പുറത്തേക്കെടുത്തു ചൂടാറിയതിനു ശേഷം പാത്രത്തിൽനിന്ന് വേർപെടുത്തുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. നല്ല ചിക്കൻ കറി യോടൊപ്പം ഇതു വളരെ നല്ല കോമ്പിനേഷനാണ്. എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.