ഉരുളൻ കിഴങ്ങ് കൊണ്ട് ഇത്രയും രുചികരമായ കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇതുണ്ടെങ്കിൽ എത്രവേണമെങ്കിലും ചോറുണ്ണാം. | Potato Curry Recipe

ഇനി ചോറുണ്ണാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം. ഉരുളൻ കിഴങ്ങ് ഉപയോഗിച്ചിട്ട് ഇതുപോലെ ഒരു കറി നിങ്ങളാരും കഴിച്ചിട്ടുണ്ടാവില്ല. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൺചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് രണ്ടു ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി നുറുക്കിയത് ഇട്ടുകൊടുത്ത് വഴറ്റിയെടുക്കുക.

ഉരുളൻ കിഴങ്ങ് വഴന്നു വന്നതിനുശേഷം അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും വഴറ്റിയെടുക്കുക. അടുത്തതായി കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ നല്ല ജീരകം, അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി പൊടിച്ചു കൊടുക്കുക. ശേഷം മാറ്റി വെക്കുക. ഉരുളൻ കിഴങ്ങ് വഴന്നു വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

അതോടൊപ്പം തന്നെ പൊടിച്ചു വച്ചിരിക്കുന്നതും ചേർത്തു കൊടുക്കുക. അതിലേക്ക് രണ്ടോ മുന്നോ ടീസ്പൂൺ മാത്രം വെള്ളം ചേർത്ത് വേവിക്കുക. അടച്ചുവെച്ച് വേവിക്കുക. ഉരുളൻ കിഴങ്ങിൽ നിന്ന് വെള്ളം എല്ലാം പറ്റി പാകമായതിനു ശേഷം തീ കുറച്ചു വയ്ക്കുക. അതിനുശേഷം ഇളക്കിക്കൊടുത്ത് ചൂട് ചെറുതായി കുറയ്ക്കുക. ഉരുളക്കിഴങ്ങ് നിന്ന് ചൂടാറിയതിനു ശേഷം അതിലേക്ക് പുളിക്ക് ആവശ്യമായ തൈര് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.

അടുത്തതായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ, മൂന്നു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഉരുളൻ കിഴങ്ങ് കറി എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.