കൊതിയൂറും തേങ്ങ അരച്ച നല്ല കൊഴുത്ത മത്തി കറി.. മത്തി ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കുക.. | Tasty Fish Curry

മീനുകളിൽ മത്തി കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. അവർക്ക് വേണ്ടി തേങ്ങ അരച്ച കുറുകിയ ചാറോടു കൂടിയ വളരെ രുചികരമായ മത്തിക്കറി തയ്യാറാക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് എടുക്കുക അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് 5 ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേർക്കുക, അതിലേക്ക് ചെറിയ കഷണം ഇഞ്ചി, നാലു വെളുത്തുള്ളി, കറിവേപ്പിലഎന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക.

ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കുക. വിശേഷം അത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. പുളി പാകമല്ലേ എന്ന് പരിശോധിക്കുക. അതിനുശേഷം കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. നന്നായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.

അതോടൊപ്പം രണ്ട് പച്ചമുളക് കീറിയത് ഇട്ടുകൊടുക്കുക. ശേഷം മീൻ വെന്തു ചാറു കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു നുള്ള് ഉലുവ, രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് ചെറുതായി മൂപ്പിച്ചു മീൻ കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.