തക്കാളി കറി ഇത്രയും രുചിയിൽ ആരും കഴിച്ചു കാണില്ല. ചോറുണ്ണാൻ ഈ കറി ഒന്നു മാത്രം മതി. | Tasty Tomato Curry

ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ല കോമ്പിനേഷനാണ് തക്കാളി കറി. എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു തക്കാളി കറി തയ്യാറാക്കാം. ഇതിനായി ഒരുപാട് സമയം ഒന്നും ചെലവഴിക്കേണ്ടത് ഇല്ല. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് മൂന്ന് വലിയ തക്കാളി, 3 പച്ചമുളക്, ആവശ്യത്തിന്ഉപ്പ്, വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.

തക്കാളി നന്നായി വെന്തു വന്നതിനുശേഷം തക്കാളിയുടെ തൊലി എല്ലാം കളഞ്ഞു മിക്സിയുടെ ജാറില്ലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിനായി വെള്ളം ഒന്നും ചേർക്കേണ്ടതില്ല. അടുത്തതായി ഒരു പാൻ ചൂടാക്കുക. ചൂടായതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ അര ടീസ്പൂൺ കടുകിട്ട് പൊട്ടിച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് വറുത്തെടുക്കുക. അതിലേക്ക് മൂന്ന് വറ്റൽമുളക് ചേർത്ത് ഇളക്കുക.

അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തത് നന്നായി വഴറ്റിയെടുക്കുക. സവാള നല്ലതുപോലെ വഴന്നു വന്നതിനുശേഷം അതിലേക്ക് മുക്കാൻ ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ഒരു നുള്ള് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം അരച്ചുവെച്ചിരിക്കുന്ന തക്കാളി പാനിലേക്ക് ഒഴിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വെക്കുക.

കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുത്തതിന് ശേഷം മാത്രം കറി എടുത്തു ഉപയോഗിക്കുക. വളരെ രുചികരവും വ്യത്യസ്തവുമായ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഈ കറി എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. ചപ്പാത്തിക്കും ചോറിനും പത്തിരിക്കും എല്ലാം ഒരുപോലെ കഴിക്കാൻ സാധിക്കുന്ന നല്ല കോമ്പിനേഷനാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.