ചായ ഒരു ജ്യൂസ് ആയി നിങ്ങൾ കുടിച്ചിട്ടുണ്ടോ.. എന്നാൽ ഇതിന്റെ രുചി ഒരിക്കലെങ്കിലും അറിയാതെ പോവല്ലേ… | Tasty Drink

എല്ലാവരും ദിവസവും ചായ കുടിക്കുന്നവർ ആയിരിക്കും. പൊതുവേ മലയാളികളുടെ ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായയിൽ നിന്നായിരിക്കും. അതു കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം വേറെ തന്നെയാണ്. എന്നാൽ ഇനി ചായ ജ്യൂസ് പോലെ കുടിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക.

   

വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ഇട്ടുകൊടുക്കുക. ചായ പാകം ആകുമ്പോൾ ഇറക്കി വയ്ക്കുക. ശേഷം നല്ലതുപോലെ ചൂടാറാനായി മാറ്റിവയ്ക്കുക. ചായ നല്ലതുപോലെ തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു പച്ചമുളക് ചേർക്കുക. ഒരു ചെറിയ കഷ്ണം ഇഞ്ചി രണ്ടായി മുറിച്ച് ചേർക്കുക. അതോടൊപ്പം ഒരു പകുതി ചെറുനാരങ്ങാ നീര് ചേർക്കുക.

അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിനുശേഷം നല്ല തണുത്ത ഒരു കപ്പ് വെള്ളം ചേർക്കുക. ശേഷം മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. കൃത്യമായ ഇടവേളകൾ ഇട്ടുകൊണ്ട് അഞ്ചു മിനിറ്റ് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ജ്യൂസ് പകർത്തുന്ന ഗ്ലാസിലേക്ക് അരിപ്പ കൊണ്ട് അരിച്ചു മാറ്റുക.

അതിലേക്ക് 2 ഐസ്ക്യൂബ് ഇട്ടുകൊടുക്കുക. ഇനി എല്ലാവരും ഈ രീതിയിൽ ചായ ജ്യൂസ് തയ്യാറാക്കുക. വീട്ടിലേക്ക് പെട്ടെന്ന് വരുന്ന വിരുന്നുകാർക്ക് നല്ല ചൂട് സമയത്ത് കൊടുക്കാൻ സാധിക്കുന്ന ഉന്മേഷം നൽകുന്ന ഒരു ജ്യൂസ് ആണിത്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *