മുട്ടക്കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ… ഇതുപോലെ മുട്ട കറിവെച്ചാൽ ഇനിയെത്ര വേണമെങ്കിലും ചോറുണ്ണാം… | Tasty Egg Curry

ചോറിനും അപ്പത്തിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ വളരെ രുചികരമായ രീതിയിൽ ഒരു മുട്ടക്കറി തയ്യാറാക്കാം. ഈ മുട്ടക്കറി സാധാരണ നിങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പൂ ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കുക.

അതിനുശേഷം അര ടീസ്പൂൺ പെരുംജീരകം ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ഇട്ടുകൊടുക്കുക. ഇഞ്ചി നല്ലതുപോലെ വഴറ്റി മൂത്തു വരുമ്പോൾ നാലു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. സവോള വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി 1 1/2 ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പൊടികളുടെ എല്ലാം പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം രണ്ടു വലിയ തക്കാളി അരച്ചത് ചേർത്ത് കൊടുക്കുക കൂടെ കറിവേപ്പിലയും ചേർത്തു കൊടുക്കുക. നല്ലതുപോലെ വെന്തു വന്നതിനുശേഷം കറിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളത്തിന് പകരമായി തേങ്ങാപ്പാൽ ഉപയോഗിക്കാവുന്നതാണ്.

ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക കറി തിളച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ട ചേർത്തുകൊടുക്കുക. അതിനുശേഷം വീണ്ടും തിളപ്പിച്ചെടുക്കുക. കറി ചെറുതായി കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. ഇന്നുതന്നെ എല്ലാവരും ഇതുപോലെ ഒരു മുട്ടക്കറി തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.