റാഗി ഉപയോഗിച്ച് ആരും ചിന്തിക്കാതെ രിചിയിൽ ഒരു വിഭവം തയ്യാറാക്കാം. ഇനി എല്ലാവരും റാഗി വളരെ ആസ്വദിച്ച് തന്നെ കഴിക്കും. | Tasty Evening Recipe

പൊതുവേ കുട്ടികൾക്ക് റാഗി കഴിക്കുവാൻ വളരെയധികം മടിയായിരിക്കും. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് റാഗി. എന്നാൽ അവരെ കൊണ്ട് കഴിപ്പിക്കുവാൻ വീട്ടമ്മമാർ പല വഴികളും പരീക്ഷിച്ചു നോക്കാറുണ്ട്. ഇതാ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന റാഗി ഉപയോഗിച്ച് കൊതിപ്പിക്കുന്ന ഒരു വിഭവം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് ശർക്കര ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക.

ശർക്കര അലിഞ്ഞു വന്നതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക. അടുത്തതായി അതേ പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക നന്നായി തിളപ്പിക്കുക. അതിനുശേഷം തയ്യാറാക്കിയ ശർക്കര പാനിയിൽ നിന്ന് രണ്ട് ടീസ്പൂൺ ഒഴിക്കുക. ശേഷം തീ ഓഫ്‌ ചെയ്യുക. അടുത്തതായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് റാഗി പൊടി എടുക്കുക.

അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന വെള്ളം ആവശ്യത്തിന് ഒഴിച്ച് കുഴച്ചെടുക്കുക. മാവ് തയ്യാറാക്കിയതിനു ശേഷം അതിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അടുത്തതായി ഒരു ടീസ്പൂൺ റാഗി എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കലക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച് ചൂടാക്കുക.

വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന റാഗി ഇട്ടുകൊടുത്ത് വേവിക്കുക. റാഗി വരുമ്പോൾ തയ്യാറാക്കി വെച്ച ശർക്കര പാനി ഒഴിച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. വെന്തു വരുന്നതിനിടയിൽ കലക്കി വെച്ചിരിക്കുന്ന റാഗിപ്പൊടി ഒഴിക്കുക. ശേഷം നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ ഒരു ദിവസം ഏലക്കാപ്പൊടി ഒരു ടീസ്പൂൺ ചുക്കുപൊടി ചേർത്തു കൊടുത്ത് ഇളക്കുക. ശേഷം ഓഫ് ചെയ്തു അതിലേക്ക് അരക്കപ്പ് പാൽ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.