വായിൽ കപ്പലോടിക്കാൻ സോയ ഇനി പുതിയ രൂപത്തിൽ. പൊറോട്ടക്കൊപ്പം കഴിക്കാൻ രുചിയൂറും സോയ 65.

സോയാബീൻ കഴിക്കാൻ ആരുംതന്നെ പൊതുവേ താല്പര്യപ്പെടാറില്ല. സോയാബീൻ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാം. കുട്ടികൾക്കിടയിൽ മടുപ്പുളവാക്കുന്ന മനോഭാവമാണ് സോയാബീൻ കഴിക്കുന്നതിന് കാണുന്നത്. എന്നാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ സോയ 65 തയ്യാറാക്കാം. അതിനായി രണ്ട് കപ്പ് സോയാ ആവശ്യത്തിന് വെള്ളവും ചേർത്ത് പാകത്തിന് വേവിച്ചെടുക്കുക. ശേഷം രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ നന്നായി കഴുകി പിഴിഞ്ഞെടുക്കുക.

   

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു സ്പൂൺ തൈര്, ഒരു സ്പൂൺ ചിക്കൻ മസാല, അര സ്പൂൺ ഗരംമസാല, കാൽ സ്പൂൺ പെരിഞ്ചീരക പൊടി, കാൽ സ്പൂൺ ജീരകപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ കുരുമുളകുപൊടി, ഒന്നേകാൽ ടീസ്പൂൺ നാരങ്ങാനീര്, കാൽ സ്പൂൺ മഞ്ഞൾപൊടി, മൂന്ന് സ്പൂൺ കോൺഫ്ലവർ, ഒരു സ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ ഓയിൽ ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. അതിനുശേഷം ഇതിലേക്ക് വേവിച്ചുവെച്ച സോയാബീനും കറി വേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. അതേ എണ്ണയിലേക്ക് കുറച്ച് പച്ചമുളക് ഇട്ട് വറുത്തെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കുക.

അതിലേക്ക് കാൽ ടീസ്പൂൺ ഗരംമസാലയും ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു സ്പൂൺ ടൊമാറ്റോ സോസും ഒരു സ്പൂൺ ചില്ലി സോസും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം അതിലേക്ക് വറുത്തുവെച്ച സോയാസോസ് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് വറുത്തുവെച്ച പച്ചമുളകും ചേർത്ത് ഇറക്കി വെക്കാം. ഇനി കഴിക്കാം രുചിയൂറും സോയാബീൻ. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *