ഇതൊന്നു തേച്ചു നോക്കൂ. തലയിലെ താരൻ പ്രശ്നം ഇനി വേരോടെ ഇല്ലാതാക്കാം. വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് ഇന്നു തന്നെ തയ്യാറാക്കി തേച്ച് നോക്കൂ. | Hair Care Tips

മുതിർന്ന സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ വരുന്നതോടെ മുടിയെല്ലാം കൊഴിയാൻ തുടങ്ങുകയും ചെയ്യും. പുതിയതായി മുടികൾ വരാതിയാവുകയും താരൻ വലിയ ശല്യമാവുകയും ചെയ്യും. കൂടാതെ നമ്മുടെ തലയിൽ താരൻ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് പെട്ടെന്ന് തന്നെ പടർന്നു പോകാനും സാധ്യതയുള്ളതാണ്.

അയാൾ ഉപയോഗിക്കുന്ന തോർത്തിലൂടേയും ചീർപ്പിലൂടെയും മറ്റൊരാളിലേക്ക് താരൻ പടരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഇനി ഏതൊരാൾക്കും തലയിൽ നിന്ന് നിഷ്പ്രയാസം താരനെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് വീട്ടിലുള്ള രണ്ട് സാധനങ്ങളാണ്. ചെറുനാരങ്ങയും വെളിച്ചെണ്ണയും.

ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും എടുക്കുക. ശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം. തലയോട്ടിയിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കൂടാതെ കൈ കൊണ്ട് നന്നായി 10 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക.

അതിനുശേഷം സാധാരണ രീതിയിൽ തല ഷാംപൂ ചെയ്തു കളയുക. ഷാംപൂ ചെയ്തു കളയാൻ ആരും മറക്കരുത്. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒറ്റ യൂസിൽ നല്ല റിസൾട്ട് നിങ്ങൾക്ക് കാണാൻ സാധിക്കും. സാധാരണഗതിയിൽ താരൻ ഉള്ളവർ ഇതുപോലെ ചെയ്തു നോക്കുക. മറ്റെന്തെങ്കിലും അലർജി കാരണം താരൻ ഉള്ളവരാണെങ്കിൽ തുടർച്ചയായ ദിവസങ്ങളിൽ ചെയ്തുകൊണ്ടിരിക്കുക. എങ്കിൽ നിങ്ങൾക്ക് തീർച്ചയായും നല്ല റിസൾട്ട് ലഭിക്കും. ഇനി ആരും തന്നെ താരൻ പ്രശ്നം വെച്ച് നടക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.