അരി കുതിർക്കാതെയും ഈസ്റ്റും ബേക്കിംഗ് സോഡയും ഒന്നും ചേർക്കാതെ തന്നെ പഞ്ഞി പോലുള്ള വട്ടയപ്പം തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക. അതിലേക്ക് മുക്കാൻ കപ്പ് നാളികേരം ചിരകിയത് ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ചോറ് ചേർക്കുക. ചോറിന് പകരമായി വെള്ള അവൽ കുതിർത്തു വെച്ചതും ചേർത്തു കൊടുക്കാവുന്നതാണ്.
അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അരക്കപ്പ് നാളികേര വെള്ളമെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് ഒരു ദിവസം മുഴുവൻ അനക്കാതെ അടച്ചു വയ്ക്കുക.
ശേഷം ഈ നാളികേര വെള്ളം അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ചുവെച്ച് പൊന്താനായി മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് നെയ്യ് തടവി പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിച്ചുകൊടുക്കുക. ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
ആവി വരുന്ന സമയത്ത് ഒരു തട്ട് വെച്ച് അതിനു മുകളിലേക്ക് പാത്രം ഇറക്കി വയ്ക്കുക. അതിനുശേഷം 10 മിനിറ്റ് എടുക്കുക. വട്ടയപ്പം നല്ലതുപോലെ വെന്തു വന്നതിനുശേഷം ഇറക്കി വയ്ക്കുക. ചൂടാറിയതിനു ശേഷം പാത്രത്തിൽ നിന്നും അടർത്തി മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ഇനി എല്ലാവരും ഈ രീതിയിൽ വളരെ എളുപ്പത്തിൽ വട്ടയപ്പം തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.