നല്ല വറുത്തരച്ച് വെക്കുന്ന ഉരുളകിഴങ്ങ് ഇറച്ചി കറി പോലെ തന്നെ കഴിക്കാൻ വളരെയധികം രുചികരമാണ്. അപ്പത്തിലും ദോശയ്ക്കും ചോറിനും ഒരുപോലെ തന്നെ കഴിക്കാൻ വളരെയധികം രുചികരമായ ഒരു കറിയാണ് ഉരുളക്കിഴങ്ങ് കറി. ഇന്നുതന്നെ വറുത്തരച്ച ഉരുളക്കിഴങ് കറി ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് മൂന്നു വലിയ ഉരുളകിഴങ്ങ് ചെറിയ വലുപ്പത്തിൽ തന്നെ മുറിച്ച് എടുത്ത് ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, ഉരുളൻ കിഴങ്ങ് മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം ചേർത്ത് കൊടുത്തു നല്ലതുപോലെ വേവിച്ചെടുക്കുക.
അതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട, രണ്ട് ഗ്രാമ്പൂ, അര ടീസ്പൂൺ പെരുംജീരകം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. തേങ്ങാ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ കൈ വിടാതെ ഇളക്കുക. തേങ്ങ വറുത്തതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.
അതിനുശേഷം തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. കുക്കറിൽ ഉരുളക്കിഴങ്ങ് വെന്തു വന്നതിനുശേഷം ചെറിയ തീയിൽ ഉരുളകിഴങ്ങ് തിളപ്പിക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. അതിനുശേഷം കറിക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ തിളച്ചു വന്നതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
അതേസമയം മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക് കീറിയത് ഇട്ട് കൊടുക്കുക. സവാളയുടെ നിറം ചെറുതായി മാറി വന്നതിനുശേഷവും അതിലേക്ക് ആവശ്യമായ കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ കറിയിലേക്ക് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ ഓഫ് ചെയ്തത് ഇറക്കാം. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.