അരിപൊടി ഇല്ലാതെ അരമണിക്കൂറിൽ നല്ല സോഫ്റ്റ് ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം. ഇതിന്റെ രുചി വേറെ ലെവലാണ്. | Yummy Soft Unniyappam

ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഉണ്ണിയപ്പം. അരി അരയ്ക്കാതെയും അരിപ്പൊടി ഇല്ലാതെയും അരമണിക്കൂർ കൊണ്ട് വളരെ സോഫ്റ്റായ ഉണ്ണിയപ്പം ഉടനടി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുകാൽ കപ്പ് റവ ഇട്ടു കൊടുക്കുക.

അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് കുറച്ച് സമയം റവ കുതിർക്കാൻ മാറ്റിവയ്ക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ 4 വലിയ ശർക്കര എടുത്ത് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശർക്കര അലിഞ്ഞതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റിവെക്കുക. അതിനുശേഷം കുതിർത്തുവച്ച റവയിലേക്ക് മുക്കാൽ കപ്പ് മൈദ ഇട്ടു കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഉരുക്കിവെച്ച ശർക്കര കുറേശ്ശെയായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒട്ടും കട്ടകൾ ഇല്ലാതെതന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി പഴുത്ത ഒരു ചെറുപഴം ഉടച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കുക. അതിലേക്ക് നെയ്യിൽ വറുത്തെടുത്ത മൂന്ന് ടീസ്പൂൺ തേങ്ങകൊത്ത് ചേർത്ത് കൊടുക്കുക. ശേഷം അരടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ആവശ്യത്തിനു മാവൊഴിച്ച് ഉണ്ണിയപ്പം നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ രുചികരവും സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം വളരെ പെട്ടെന്ന് തന്നെ ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.