വീട്ടമ്മമാർ പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പണിയെടുക്കുന്നത് വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും എല്ലാം തൊലി കളഞ്ഞ് വൃത്തിയാക്കുന്നതിനാണ്. എന്നാൽ വീട്ടമ്മമാർക്ക് ഇനി അതിൽ നിന്നും ഒരു പരിഹാരം. ഇനി നിമിഷം നേരം കൊണ്ട് തന്നെ എത്ര കിലോ വെളുത്തുള്ളിയും ഇഞ്ചിയും നിഷ്പ്രയാസം തൊലി കളഞ്ഞെടുക്കാം. അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ വെളുത്തുള്ളിയെടുത്ത് അതിന്റെ തലയും വാലും കളയുക. ശേഷം അതിന്റെ അല്ലികൾ എല്ലാം വേർപെടുത്തി ഒരു പാത്രത്തിലേക്ക് ഇടുക.
ആ പാത്രത്തിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ചു വയ്ക്കുക. ഒരു 15 മിനിറ്റ് അല്ലെങ്കിൽ ഒരു അര മണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കൈകൊണ്ട് വളരെ നിസ്സാരമായി തന്നെ കളഞ്ഞെടുക്കാം. അല്ലെങ്കിൽ മറ്റൊരു മാർഗം ഒരു ഉണങ്ങിയ തോർത്തെടുത്ത് കുതിർത്തു വച്ചിരിക്കുന്ന വെളുത്തുള്ളിയും വെള്ളം കളഞ്ഞ് തോർത്തിലേക്ക് ഇടുക. ശേഷം പൊതിഞ്ഞു കൈ കൊണ്ട് തിരുമ്മി കൊടുക്കുക.
അതിനുശേഷം തോല് പോയ വെളുത്തുള്ളി നന്നായി പെറുക്കി എടുക്കുക. ഇതുപോലെ തന്നെ ഇഞ്ചിയും ഒരു അരമണിക്കൂർ ചെറിയ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. അതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തോല് കളഞ്ഞ് എടുക്കാവുന്നതാണ്. അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുറേനാൾ കേടു വരാതെ സൂക്ഷിക്കാൻ ഒരു ടിപ്പ് നോക്കാം.
അതിനുവേണ്ടി ആദ്യം തന്നെ ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് ഉപ്പ് ചേർന്ന് അരച്ചെടുക്കുക. അതിനുശേഷം പരന്ന പാത്രത്തിലേക്ക് ഇട്ട് പരത്തിയെടുക്കുക. അതിനുശേഷം ഫ്രീസറിൽ വച്ച് കട്ടയാക്കി എടുക്കുക. ശേഷം പുറത്തെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു കവറിലേക്ക് ഇട്ട് ഫ്രീസറിൽ തന്നെ സൂക്ഷിക്കുന്നതാണ്. എത്രനാൾ വേണമെങ്കിലും ഇതുപോലെ തന്നെ ഇരിക്കും. എല്ലാവരും ഈ രീതികൾ പരീക്ഷിച്ച് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.