ചുണ്ടിനു ചുറ്റും കാണപ്പെടുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ ഇതാ ഒരു ഒറ്റമൂലി. ഇത് ഒറ്റ പ്രാവശ്യം ചെയ്തു നോക്കിയാൽ നിങ്ങൾ തീർച്ചയായും ഞെട്ടും… | Lips Care Tips

ഇന്നത്തെ കാലത്ത് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം. എന്തൊക്കെ ചെയ്തിട്ടും മാറുന്നിലേ. എന്നാൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ. വളരെ പെട്ടെന്ന് തന്നെ എത്ര വലിയ കറുപ്പ് നിറവും മാറ്റിയെടുക്കാം. ഇതെങ്ങനെയാണ് സാധ്യമാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഉരുളൻ കിഴങ്ങിന്റെ പകുതിയെടുത്ത് മിക്സിയിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കരുത്.

ശേഷം നല്ലതുപോലെ പിഴിഞ്ഞ് അതിന്റെ നീരു മാത്രം എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കുക. ചെറിയൊരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം ചുണ്ടിന്റെ കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം നല്ലതുപോലെ തേച്ചു കൊടുക്കുക അതിനുശേഷം ഒരു 10 15 മിനിറ്റ് അതുപോലെ തന്നെ ഉണങ്ങാൻ വയ്ക്കുക. അതിനുശേഷം കഴുകി കളയുക. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നിറവ്യത്യാസം നിങ്ങൾക്ക് പ്രകടമായി കാണാം.

അടുത്തതായി ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കുന്നതിന് എന്ത് ചെയ്യണമെന്ന് നോക്കാം. അതിനായി ആദ്യം തന്നെ സ്ക്രബർ തയ്യാറാക്കാം. ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചുണ്ടിലെ എല്ലാം തന്നെ 10,15 മിനിറ്റ് സ്ക്രബ് ചെയ്യുക. ശേഷം ചുണ്ടിലേക്ക് ഒരു മാസ്ക് തയ്യാറാക്കാം.

അതിനായി ഒരു ടീസ്പൂൺ തൈര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് ഇളക്കി ചുണ്ടിലേക്ക് തേച്ചുപിടിപ്പിക്കുക. ശേഷം ഒരു 15 മിനിറ്റോളം അതുപോലെതന്നെ വെക്കുക അതിനുശേഷം കഴുകി കളയുക. തുടർന്ന് നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ലിപ് ബാം തേച്ചു കൊടുക്കുക. ഈ രീതിയിലുള്ള തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.