മീൻ കറി മുളകിട്ട് നല്ല പുഴുങ്ങിയ കപ്പയുടെ കൂടെ കഴിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ ഇനി ഉടൻ തന്നെ തയ്യാറാക്കാം. അയല മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഒരു കറിവെച്ച് നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പിടി ചുവന്നുള്ളി രണ്ടു പച്ച മുളക്, ഒരു ചെറിയ കഷണം ഇഞ്ചി, നാലു വെളുത്തുള്ളി, എന്നിവ നല്ലതുപോലെ ചതച്ചെടുക്കുക.ശേഷം മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിൽ കറിയിക്കാവശ്യമായ പൊടികൾ എടുത്തു തയ്യാറാക്കാം.
അതിനായി അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിനാവശ്യമായ മുളകുപൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കിയതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അഞ്ചു ചെറിയ ചുവന്നുള്ളി ചെറിയ കഷണങ്ങളാക്കി നുറുക്കിട്ടുകൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൂപ്പിച്ച് എടുക്കുക.
അതിനുശേഷം നേരത്തെ ചതച്ചുവെച്ച ഉള്ളി ഇതിലേക്ക് ചേർത്ത് കൊടുത്ത് യോജിപ്പിക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച പേസ്റ്റ് ഒഴിച്ച് കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ് ചേർത്തു കൊടുക്കുക. ശേഷം തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കുക.
ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞ് കറിയിലേക്ക് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്തു കൊടുക്കുക. നല്ലതുപോലെ വേവിക്കുക. മീനെല്ലാം എന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.