ഉഴുന്ന് ചേർക്കാതെയും ദോശ ഉണ്ടാക്കാം. ഇതുപോലെ ഒരു സോഫ്റ്റ് ദോശ ആരും കഴിച്ചിട്ടുണ്ടാവില്ല.| Secret Dosa Tip

അരിയും ഉഴുന്നും ചേർത്ത് ദോശയുണ്ടാക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എന്നാൽ ചിലർക്കെങ്കിലും ഉഴുന്ന് ചേർത്ത് ദോശ കഴിക്കാൻ താല്പര്യം ഉണ്ടാകണമെന്നില്ല. അതുപോലെതന്നെ ചില അസുഖങ്ങൾ കാരണവും ഉഴുന്ന് ചേർത്താൽ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റാത്തവരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഒരു ദോശ തയ്യാറാക്കി നോക്കാം. ഇനി എന്ത് പ്രശനം ഉള്ളവർക്കും ദോശ കഴിക്കാം.

അതിനായി ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ടര ടീസ്പൂൺ ഉലുവ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ ആയി മാറ്റി വെക്കുക. മൂന്ന് നാല് മണിക്കൂറെങ്കിലും കുതിർക്കാൻ ആയി അടച്ചു വെക്കുക.

അരിയും ഉലുവയും നല്ലതുപോലെ കുതിർന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. ഇവ അരച്ചെടുക്കുന്നതിന് ഉലുവയും അരിയും കുതിർത്ത വെള്ളം ഉപയോഗിക്കാവുന്നതാണ്. ഉലുവ കുതിർത്ത വെള്ളം ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനുശേഷം മാവ് പുളിച്ചു പൊന്തുന്നതിനായി അടച്ച് മാറ്റിവയ്ക്കുക.

6 മണികൂർ നേരമെങ്കിലും മാറ്റി വക്കേണ്ടതാണ്. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് ഇളക്കിയോജിപ്പിക്കുക. അതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ്. ദോശ ഉണ്ടാകുമ്പോൾ അതിലേക്ക് അൽപ്പം നെയ്യോ എണ്ണയോ ചേർത്ത് ഉപയോഗിച്ചാൽ നല്ല മൊരിഞ്ഞതും സോഫ്റ്റായതുമായ ദോശ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.