കൂർക്ക ഇത്ര രുചിയോടെ ആരും കഴിച്ചു കാണില്ല. ഒരിക്കൽ കഴിച്ചാൽ പിന്നെ എന്നും കൂർക്ക ഇതുപോലെ ഉണ്ടാക്കൂ. | Easy Side Dish

സീസണിൽ മാത്രം കിട്ടുന്ന ഒരു പച്ചക്കറിയാണ് കൂർക്ക. കിട്ടുന്ന സമയങ്ങളിൽ കൂർക്ക ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കാറുണ്ട്. അത്തരത്തിൽ കൂർക്കം കിട്ടുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് പരിചയപ്പെടാം. ആദ്യം തന്നെ ഒരു മൺ ചട്ടിയിലേക്ക് ആവശ്യത്തിനു കൂർക്ക ഇട്ട് കൊടുക്കുക.

അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 20 ചെറിയുള്ളി ചെറുതായരിഞ്ഞത്, കറിവേപ്പില, ആവശ്യത്തിനു വെള്ളം ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. കൂർക്ക പകുതി വെന്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം കൂർക്കയില വെള്ളം എല്ലാം വറ്റി നല്ലതുപോലെ ഡ്രൈ ആയി എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർന്ന് വയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ കടുകിട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് പത്ത് ചെറിയ ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഉള്ളി നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളി വഴന്നു വന്നതിനുശേഷം അതിലേക്ക് എരുരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.

അതിനുശേഷം മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന കൂർക്ക ഇട്ടു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇളക്കി ഇറക്കിവെക്കുക. വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള കൂർക്ക മെഴുക്കുപുരട്ടി എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.