സദ്യയിലെ രുചികരമായ തക്കാളി പച്ചടി തയ്യാറാക്കാം. ഇങ്ങനെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. | Simple Tasty Tomato Pachadi

സദ്യയിൽ വിളമ്പുന്ന രുചികരമായ തക്കാളി പച്ചടി വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 3 പച്ചമുളക് ഇട്ട് കൊടുക്കുക. അതിലേക്ക് അരടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കടുക്, ഒരു തണ്ട് കറിവേപ്പില, അരക്കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിനു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

അതിനുശേഷം മറ്റൊരു പാത്രത്തിൽ 3 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് കറിവേപ്പില, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, തക്കാളി വേകാൻ ആവശ്യമായ വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. തക്കാളി കൊണ്ടുവന്നതിനു ശേഷം തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക.

തേങ്ങയുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ വേവിക്കുക. ശേഷം അതിലേക്ക് ഒരുനുള്ള് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്തു ചെറുതായി ചൂട് മാറി വരുമ്പോൾ തൈര് ചേർത്ത് കൊടുക്കുക. പുളിക്ക് ആവശ്യമായ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി.

ഇതിലേക്ക് അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്കായി ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ ഉള്ളി ചെറുതായി അരിഞ്ഞത്, 3 വറ്റൽ മുളക്, കറിവേപ്പില ചേർത്ത് വറുത്ത കറി യിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന തക്കാളി പച്ചടി എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.