എല്ലാ വീടുകളിലും പൊതുവേ ഉണ്ടാകുന്ന അച്ചാർ ആയിരിക്കും നാരങ്ങാ. എന്നാൽ മറ്റ് അച്ചാറുകളിൽ നിന്നും നാരങ്ങ അച്ചാർ ചെറിയ കയ്പ്പ് ഉണ്ടാകും. കൈപ്പില്ലാതെ നാരങ്ങ അച്ചാർ ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി. ഇത് തയ്യാറാക്കുന്നതിന് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുകിലോ നാരങ്ങാ നല്ലതുപോലെ ആവി കേറ്റുക. നാരങ്ങ പൊട്ടി വരുന്നതുവരെ ആവി കേറ്റുക. അതിനുശേഷം ഓരോ നാരങ്ങയും നാലായി മുറിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ച് വെക്കുക.
രണ്ടുദിവസമെങ്കിലും ഇതുപോലെ തന്നെ വെക്കുക. അതിനുശേഷം അച്ചാർ ഉണ്ടാക്കാം. അച്ചാർ ഉണ്ടാക്കാൻ ആദ്യം തന്നെ ചട്ടിയിലേക്ക് കാൽ ലിറ്റർ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക. അതിലേക്ക് കാൽ കിലോ ഈന്തപ്പഴം കുരുകളഞ്ഞ് ഇതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം മുക്കാൽകപ്പ് കറുത്ത ഉണക്ക മുന്തിരി ചേർത്ത് കൊടുക്കുക. രണ്ടും നല്ലതുപോലെ വഴറ്റി എടുക്കുക.
അതിനുശേഷം നാലു കുടം വെളുത്തുള്ളി, വലിയ രണ്ട് കഷ്ണം ഇഞ്ചി രണ്ടും നല്ലതുപോലെ അരച്ച് ഇതിലേക്ക് ചേർക്കുക. അതിലേക്ക് അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ ഉലുവ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം നാരങ്ങ ചേർത്ത് ഇളക്കി കൊടുക്കുക. അതിലേക്ക് 3 ടീസ്പൂൺ പഞ്ചസാരയും ഇട്ട് കൊടുക്കുക. ശേഷം ഒന്നേകാൽ കപ്പ് വിനാഗിരി ഒഴിച്ച് ചെറുതായൊന്ന് തിളപ്പിച്ചെടുക്കുക. ഇടയ്ക്കിടെ നന്നായി ഇളക്കി കൊടുക്കുക. ശേഷം ഇറക്കി വയ്ക്കാം. ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ തന്നെ നിലനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.