മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ പച്ച മീൻ കറി വെച്ച കഴിക്കാതെ ഉണക്കമീൻ കറിവെച്ച് കഴിക്കുന്നവർ ഉണ്ടായിരിക്കും. ആരാണ് പുറത്തുനിന്ന് ആയിരിക്കും ഉണക്കമീൻ വാങ്ങുന്നത്. എന്നാൽ അത്തരത്തിൽ വാങ്ങുന്ന ഉറക്കം മീനുകൾ എത്രത്തോളം വിശ്വസിച്ച് കഴിക്കാമെന്ന് നമുക്ക് സംശയം ഉണ്ടായിരിക്കും. കാരണം വൃത്തിയുള്ള സ്ഥലങ്ങളിലുണ്ടാക്കുന്ന ഉണക്ക മീനുകൾക്കായിരിക്കും വളരെ രുചി കൂടുതൽ. എന്നാൽ ഇപ്പോൾ പലയിടങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഉണക്ക മീനുകൾ തയ്യാറാക്കി എടുക്കുന്നത്.
അതുകൊണ്ടുതന്നെ ഇനി പുറത്തുനിന്നും ഉണക്കമീൻ ആരും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി നമുക്ക് ഫ്രിഡ്ജ് മാത്രം മതി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഏതു മീനാണോ ഉണക്കേണ്ടത് ആമീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഓരോന്നും എടുത്ത് നിരയായി വയ്ക്കുക.
ശേഷം അതിനു മുകളിലായി കല്ലുപ്പ് വിതറുക. മീൻ മുഴുവനായും പൊതിയുന്ന രീതിയിൽ കല്ലുപ്പ് വിതറാൻ ശ്രദ്ധിക്കുക അതിനു മുകളിലേക്ക് ഒരു നിര കൂടി മീൻ നിരത്തി വയ്ക്കുക. അതിനുശേഷം വീണ്ടും കല്ലുപ്പ് വിതറി പൊതിയുക. അതിനുശേഷം പാത്രം നല്ലതുപോലെ അടച്ച് ഫ്രിഡ്ജിൽ വക്കുക. ഒരു ദിവസം മുഴുവൻ ഇതുപോലെതന്നെ വയ്ക്കുക. അതിനുശേഷം പുറത്തെടുത്തു അതിലെ വെള്ളം എല്ലാം തന്നെ കളയുക. അതിനുശേഷം മീനിന്റെ മുകളിലേക്ക് വീണ്ടും ഒപ്പിട്ടു കൊടുക്കുക.
അതിനുശേഷം ഒരു ആഴ്ചത്തോളം മീൻ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ മീൻ കറി വയ്ക്കാൻ എടുക്കുന്നതിനു മുൻപ് ആയി കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം മാത്രം എടുത്ത് ഉപയോഗിക്കേണ്ടതാണ്. ഇനി എല്ലാവർക്കും ഉണക്കമീൻ വളരെ രുചികരമായി കഴിക്കാം. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.