പാലും മുട്ടയും കൊണ്ട് 10 മിനിറ്റിൽ എണ്ണയില്ലാത്ത പലഹാരം തയ്യാറാക്കാം. ഇതിന്റെ രുചി വേറെ ലെവൽ ആണ്.| Yummy Evening Snack

മറ്റുള്ളവർക്ക് മുന്നിൽ പുതിയ പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ എന്നും താല്പര്യം ഉള്ളവരായിരിക്കും ഓരോ വീട്ടമ്മമാരും. അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു പലഹാരം തയ്യാറാക്കി നോക്കാം. ഇതുണ്ടാക്കാൻ എണ്ണയുടെ ആവശ്യമേ ഇല്ല. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ധൈര്യമായി കൊടുക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യംതന്നെ ഒരു പാനിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരക്കപ്പ് പാലും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ, 3 ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു രീതിയിൽ മൈദ പാലിൽ ആദ്യം നല്ലതുപോലെ ഇളക്കിയതിനുശേഷം മുട്ടയിൽ ഒഴിക്കാവുന്നതും ആണ്. അതിനുശേഷം തീ കുറച്ചു വെച്ചുകൊണ്ട് കൈവിടാതെ ഇളക്കിക്കൊടുക്കുക.

ചെറുതായൊന്നു കുറുകിവരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം കൈവിടാതെ നല്ലതുപോലെ ഇളക്കുക. പാൽ എല്ലാം വറ്റി പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി വയ്ക്കുക. അതിനുശേഷം ഒരു ബ്രെഡ് എടുത്തു അതിന്റെ നാലു മൂല ഭാഗങ്ങളും മുറിച്ചുമാറ്റി ചപ്പാത്തി കോലുകൊണ്ട് ചെറുതായൊന്ന് പരത്തിയെടുക്കുക. അതിനുശേഷം ബ്രഡിന്റെ നടു ഭാഗത്തായി തയ്യാറാക്കിവെച്ച മിക്സ് ഒരു ടീസ്പൂൺ ഇട്ടുകൊടുക്കുക.

അതിനുശേഷം ബ്രെഡ് മടക്കി അരിക് ഭാഗത്ത് എല്ലാം അമർത്തി കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ ബട്ടർ ഒഴിച്ച് എല്ലാ ഭാഗത്തും പുരട്ടിക്കൊടുത്തു തയ്യാറാക്കിവെച്ച ഓരോ ബ്രെഡ്ഡും എടുത്ത് പാനിലേക്ക് ഇട്ട് എല്ലാ ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ നാലുമണിപലഹാരം എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.