കിടിലൻ പലഹാരം. രാവിലെയും വൈകുന്നേരവും ഇതുപോലൊരു വിഭവമുണ്ടെങ്കിൽ ഇനി വയറു നിറയാൻ വളരെ എളുപ്പമാണ്. | Tasty Breakfast Recipe

രാവിലെയും വൈകുന്നേരവും കഴിക്കാൻ കറി പോലും ആവശ്യമില്ലാത്ത ഒരു അടിപൊളി വിഭവം തയ്യാറാക്കാം. കുട്ടികൾക്ക് ഒരുവട്ടം ഉണ്ടാക്കി കൊടുത്താൽ പിന്നീട് എന്നും തന്നെ ചോദിക്കും. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ അടിച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ പൊടി ഇട്ടു കൊടുക്കുക.

അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു നുള്ളുവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയിലേയ്ക്ക് ആവശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടുകൊടുത്ത് വറുക്കുക.

ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം തേങ്ങയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര അലിഞ്ഞു പാകമാകുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷംനന്നായി ഇളക്കുക. അടുത്തതായി രണ്ടു പഴം ചെറുതായി അരിഞ്ഞത് ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തിക്കുക.

അടുത്തതായി ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിന്റെ ഒരു ഭാഗത്തായി പഴത്തിന്റെ മിക്സ് വച്ചു കൊടുക്കുക. അതിനുശേഷം മടക്കി കൊടുക്കുക. മടക്കിയ ഭാഗത്ത് വീണ്ടും മാവ് ഒഴിച്ച് അതിലേക്ക് പഴത്തിന്റെ മിക്സ് വെച്ച് കൊടുക്കുക. ശേഷം തിരിച്ചു മടക്കുക. ഈ രീതിയിൽ മൂന്നോ നാലോ ലയർ തയ്യാറാക്കുക. അതിനുശേഷം ഇറക്കി വയ്ക്കാം. ചെറിയ ചൂടോടുകൂടി തന്നെ കഴിക്കുന്നതാണ് ഏറ്റവും രുചികരം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.