മീൻകറി പല രീതിയിൽ ഉണ്ടാകുന്ന വീട്ടമ്മമാർ ഉണ്ടാകും. തേങ്ങ അരച്ച് വെച്ച മീൻകറിക്ക് ഒരു വല്ലാത്ത രുചിയാണ്. അയല മീൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന തേങ്ങ അരച്ച മീൻ കറി പരിചയപ്പെടാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. ചൂടായതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, കറിവേപ്പില, ഒരുപിടി ചെറിയ ഉള്ളി ചതച്ചത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വന്നതിനുശേഷം അതിലേക്ക് മൂന്ന് പച്ചമുളക് കീറിയത് ഇട്ട് കൊടുക്കുക. വീണ്ടും വഴറ്റിയെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിച്ചെടുക്കുക.
അതിനുശേഷം രണ്ട് തക്കാളി ചെറുതായി മുറിച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. തക്കാളി വഴന്നു വന്നതിനുശേഷം അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം 3 കുടംപുളി ചേർത്ത് കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി നന്നായി തിളപ്പിക്കുക. കറി നല്ലതുപോലെ തിളച്ചു വന്നതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന അയല മീൻ ചേർത്ത് കൊടുക്കുക.
ശേഷം മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. മീൻ നല്ലതുപോലെ വെന്തു കറി ചെറുതായി കുറുകി വന്നതിനുശേഷം. അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ പച്ചവെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം തീ ഓഫ് ചെയ്ത് കറി അടച്ചുവെക്കുക. അല്പസമയത്തിനുശേഷം രുചിയോടെ വിളമ്പാം. ഈ രീതിയിൽ എല്ലാവരും അയല കറി ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.