ഇതാണ് യഥാർത്ഥ മസാലക്കറിയുടെ കൂട്ട്. ഇനി ചോറിനും ചപ്പാത്തിക്കും ഇതുപോലെ ഒരു മസാല കറി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും. | Tasty Masala Curry

സദ്യയിൽ എല്ലാം തന്നെ മസാല കറി ഒരു പ്രധാന വിഭവം തന്നെയാണ്. മസാല കറി ഉണ്ടാക്കാൻ ഒരുപാട് സമയത്തിന്റെ ആവശ്യവുമില്ല. എന്നാൽ വളരെ രുചികരമായി തയ്യാറാക്കിയില്ല എങ്കിൽ മസാലക്കറി കഴിക്കാൻ യാതൊരു ടേസ്റ്റ് ഉണ്ടാകില്ല. ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ രുചികരമായ ഒരു അടിപൊളി ചക്കക്കുരു മസാല കറി തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് വൃത്തി ആക്കി വച്ചിരിക്കുന്ന ചക്കക്കുരു രണ്ടായി മുറിച്ചിട്ട് കൊടുക്കുക. അതിലേക്ക് 10 ചെറിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക.

   

അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ പൊടിച്ച പെരുംജീരകം ശേഷം ചക്കക്കുരു വേകാൻ ആവശ്യമായ അരക്കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ തയ്യാറാക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് ഗ്രാമ്പു, ചെറിയ കഷ്ണം പട്ട, രണ്ടു നുള്ള് കുരുമുളക് ചേട്ടൻ നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ എരിവുള്ള മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ചക്കക്കുരു നന്നായി വെന്തോ എന്ന് നോക്കുക. ചക്ക കുരു വന്നതിനുശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം കറിയ്ക്ക് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഗരം മസാല ചേർത്തു നന്നായി ഇളക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക. കറി കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടായ ശേഷം അതിലേക്ക് അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് മൂന്ന് വറ്റൽ മുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് വറുത്തെടുക്കുക. ശേഷം കറിയിലേക്ക് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് കറി ചൂടാറിയതിനു ശേഷം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കൂടെ ആവശ്യമെങ്കിൽ ചെമ്മീൻ ചേർത്തു കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നവരാണെങ്കിൽ ചക്കക്കുരു വേവിക്കാൻ വയ്ക്കുമ്പോൾ അതിന്റെ കൂടെ ചെമ്മീൻ ചേർത്തു കൊടുക്കുക. ഇതുപോലൊരു മസാല കറി തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *