നമ്മളെല്ലാവരും ധാരാളം പഴങ്ങൾ കഴിക്കുന്നവർ ആയിരിക്കും. ചില പഴങ്ങൾ തൊലിയോട് കൂടെയും ചില പഴങ്ങൾ തൊലിയില്ലാതെയും കഴിക്കേണ്ടത് ആയിരിക്കും. അതിൽ പൈനാപ്പിൾ തൊലി കളഞ്ഞ് കഴിക്കേണ്ട ഒരു പഴമാണ്. എന്നാൽ പൈനാപ്പിളിലെ തൊലി കൃത്യമായി കളഞ്ഞില്ലെങ്കിൽ പൈനാപ്പിൾ കഴിക്കുമ്പോൾ വായ ചൊറിയാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം വൃത്തിയായി തന്നെ പൈനാപ്പിളിലെ തൊലി കളയേണ്ടതാണ്.
ഇനി പൈനാപ്പിളിലെ തൊലി വളരെ വൃത്തിയാക്കി കളയാൻ ഇതാ ഒരു മാർഗ്ഗം. അതിനായി ആദ്യം തന്നെ പൈനാപ്പിൾ എടുത്ത് അതിന്റെ തല ഭാഗവും വാലു ഭാഗവും ആദ്യം മുറിച്ചു മാറ്റുക. അതിനുശേഷം പൈനാപ്പിളിനെ രണ്ടായി മുറിക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് മുറിച്ച ഭാഗം മുകളിലേക്ക് കാണാവുന്ന തരത്തിൽ വെച്ച് പൈനാപ്പിള്ളിന്റെ തൊലിയുടെ ഭാഗത്ത് നിന്ന് കുറച്ച് ഉള്ളിലേക്ക് ആയി കത്തി വെച്ച് ഉള്ളിലേക്ക് ഇറക്കി വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക.
രണ്ടോ മൂന്നോ റൗണ്ട് കത്തി ഉപയോഗിച്ച് ചുറ്റിച്ചു കൊടുക്കുക. അതിനുശേഷം പുറത്തേക്ക് എടുക്കുമ്പോൾ പൈനാപ്പിളിന്റെ തൊലിയെല്ലാം പോയി മാംസം മാത്രമായി കിട്ടും. തൊലി എടുക്കുമ്പോൾ ചെറിയ കനത്തിൽ തന്നെ മുറിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ കൂടുതൽ മാംസഭാഗങ്ങൾ തൊലിയോടൊപ്പം മുറിഞ്ഞു പോകും. ഈ രീതിയിൽ രണ്ടു ഭാഗവും വളരെ കൃത്യമായി തന്നെ മുറിച്ചെടുക്കുക.
ഈ രീതിയിൽ മുറിച്ചെടുക്കുമ്പോൾ വളരെ പതുക്കെ ചെയ്യാൻ ശ്രദ്ധിക്കുക. വേഗത്തിൽ മുറിക്കുകയാണെങ്കിൽ തൊലിയേക്കാൾ കൂടുതൽ മാംസം പറഞ്ഞു പോരാൻ സാധ്യതയുണ്ട്. ഇനി പൈനാപ്പിൾ വാങ്ങുമ്പോൾ ഈ രീതിയിൽ ഒന്ന് കളഞ്ഞു നോക്കുക. ഇത് ചെയ്യാൻ വളരെയധികം എളുപ്പമാണ്. ഇനി എല്ലാവരും പൈനാപ്പിളിന്റെ തൊലി കളയാൻ മടി കാണിക്കേണ്ടതില്ല. വിവരങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.