ഇതൊരു കിടിലൻ ഐഡിയ തന്നെ. ഇതുപോലെ ഒരു സാധനം ഉണ്ടെങ്കിൽ ഇനിയെത്ര അഴുക്കുപിടിച്ച ടൈലുകളും വൃത്തിയാക്കി എടുക്കാം. | Easy Cleaning Tips

ഇന്ന് മിക്കവാറും ആളുകളുടെയും വീട്ടുമുറ്റത്ത് കട്ടകൾ വിരിക്കുന്നത് പതിവാണ്. എന്നാൽ മഴക്കാലം ആകുന്നതോടെ പൂപ്പലും പായലും കറകളും പിടിച്ച് കട്ടകളെല്ലാം വളരെ വൃത്തികേട് ആകാനുള്ള സാധ്യതയും കൂടുതലാണ്. പൂപ്പലും പായലും കാരണം വഴുക്കൽ ഉണ്ടായി അപകടസാധ്യതയും ഉണ്ടാകുന്നു. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾക്ക് വിട പറയാം. വളരെ എളുപ്പത്തിൽ തന്നെ ഏത് തരത്തിലുള്ള കറകളും ഇനി നീക്കം ചെയ്യാം. അതിനായി നമുക്ക് ആവശ്യമുള്ളത് ബയോ ഗ്രീൻ എന്നുപറയുന്ന കെമിക്കൽ ആണ്.

ഇത് എല്ലാ കീടനാശിനികളും രാസവളങ്ങളും വിൽക്കുന്ന കടകളിൽ ലഭ്യമാണ്. ടൈലുകളിൽ നിന്ന് എത്ര വലിയ അഴുക്കും പെട്ടെന്ന് ഇളകി പോരാൻ ഇത് വളരെയധികം സഹായിക്കുന്നു. എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ഒരു കുപ്പിയെടുത്ത് നാലേ ഒന്ന് എന്ന അനുപാതത്തിൽ ഈ മരുന്ന് മിക്സ് ചെയ്യേണ്ടതാണ്. അതായത് നാല് ഗ്ലാസ് വെള്ളത്തിന് ഒരു ഗ്ലാസ് ബയോഗ്രൻ ചേർക്കുക. ശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി അഴുക്കുപിടിച്ച ടൈലുകളിലെ ഭാഗങ്ങളിൽ എല്ലാം തന്നെ നല്ലതുപോലെ സ്പ്രൈ ചെയ്തുകൊടുക്കുക.

സ്പ്രേ കുപ്പി ഇല്ലാത്തവൻ ആണെങ്കിൽ ഒരു ബക്കറ്റിൽ കലക്കി കപ്പ് കൊണ്ട് ഒഴിച്ചു കൊടുത്താലും മതി. അതിനുശേഷം അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ചൂല് ഉപയോഗിച്ചോ ഉരച്ചെടുക്കുക. ചെറുതായി വിളിക്കുമ്പോൾ തന്നെ അഴകുകൾ എല്ലാം അടർന്നു പോരുന്നത് കാണാം. അതിനുശേഷം വെള്ളമൊഴിച്ച് കഴുകിയെടുക്കുക. ഈ രീതിയിൽ വളരെ എളുപ്പത്തിൽ ഇനിയെത്ര അഴുക്ക് പിടിച്ചടൈലുകളും വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഇതാ കൂടാതെ മറ്റൊരു മാർഗം കൂടി പരീക്ഷിക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ബ്ലീച്ചിംഗ് പൗഡർ ആണ്. പൂപ്പലും പായലും പിടിച്ചിരിക്കുന്ന ടൈലുകളുടെ ഭാഗങ്ങളിൽ എല്ലാം തന്നെ ബ്ലീച്ചിങ് പൗഡർ വിതറി കൊടുക്കുക അതിനുശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക. ശേഷം വെള്ളമൊഴിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.