ഷേക് കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഇന്ന് ഓരോ കടകളിലും വ്യത്യസ്തമായ രുചിയിൽ ധാരാളം ഷേക്കുകൾ ലഭ്യമാണ്. കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ ഈന്തപ്പഴത്തിന്റെ ഷേക്ക് വീട്ടിൽ തയ്യാറാക്കാം. ഇതു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മിക്സിയിലേക്ക് പത്തു പന്ത്രണ്ട് ഈന്തപ്പഴം കുരു എല്ലാം കളഞ്ഞു ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ട് ഏലക്കായ ചേർക്കുക.
അതിനുശേഷം ആവശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. ശേഷം കാൽ കപ്പ് പാല് ചേർത്ത് കൊടുക്കുക. പാല് തിളപ്പിച്ചോ അല്ലാതെയോ ചേർക്കാവുന്നതാണ്.ശേഷം നല്ലതുപോലെ അരച്ചെടുക്കുക. വരയ്ക്കുമ്പോൾ ആവശ്യമെങ്കിൽ മാത്രം കുറച്ച് ഐസ്ക്യൂബ് ഇട്ടുകൊടുക്കാവുന്നതാണ്. അതില്ലെങ്കിലും രുചിയിൽ യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിലേക്ക് മധുരം നോക്കി ആവശ്യമെങ്കിൽ മാത്രം പഞ്ചസാര ചേർത്തു കൊടുക്കുക. പൊടിച്ച പഞ്ചസാര ചേർക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അലിയാൻ ഉപകാരമായിരിക്കും. അതിനുശേഷം ഷേക്ക് പകർത്തി വയ്ക്കുന്ന ഗ്ലാസിലേക്ക് ഒഴിക്കുക. അതിനുമുകളിൽ ആയി കുറച്ച് അണ്ടിപരിപ്പും മുന്തിരിയും ഇട്ട് അലങ്കരിക്കുക. ശേഷം രചകരമായ കുടിക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടും. പ്രമേഹരോഗം ഉള്ളവർ ആഴ്ചയിൽ ഒരു വട്ടം ഇതുപോലെ തയ്യാറാക്കി കൊടുക്കും. അധികം കഴിക്കരുത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും പിന്നീട് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിക്കുക. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒരു ഷേക്ക് ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.