സദ്യയിൽ ഉണ്ടാകുന്ന സ്പെഷ്യൽ കുമ്പളങ്ങ പച്ചടി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുമ്പളങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി ഒരു ചട്ടിയിലേക്ക് ഇടുക. അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, കുമ്പളം വേവാൻ ആവശ്യമായ വെള്ളം ചേർത്ത് വേവിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് ഒരു അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ ജീരകം, എരുവിന് ആവശ്യമായ പച്ചമുളക്, മുക്കാൽ കപ്പ് തേങ്ങ, ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് വീണ്ടും അരയ്ക്കുക. അടുത്തതായി കുമ്പളങ്ങ നന്നായി വെന്തുകഴിഞ്ഞാൽ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക. ശേഷം അതിലെ വെള്ളം എല്ലാം വറ്റി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഇളക്കി കൊടുക്കുക. പച്ചടി ചെറുതായി തണുത്തു വന്നതിനുശേഷം അതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. കട്ട ഉള്ള തൈര് ആണെങ്കിൽ ചെറുതായി ഒന്നു മിക്സിയിൽ അടിച്ചതിനുശേഷം ചേർത്തുകൊണ്ട്. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് മൂന്നു വറ്റൽ മുളക് ചേർക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച കുമ്പളങ്ങ പച്ചടി യിലേക്ക് വിളിച്ചു കൊടുക്കുക. അതിനുശേഷം ഇളക്കിയോജിപ്പിക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.