അടുക്കളയിൽ ഏറ്റവും പെട്ടെന്ന് വൃത്തികേടാക്കുന്ന ഒരു സ്ഥലമാണ് കിച്ചൻ സിങ്ക്. കിച്ചൻ വളരെ വൃത്തിയായി നോക്കിയില്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധവും മറ്റും വരും. കൂടാതെ പാറ്റയും പല്ലിയും വരാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് കിച്ചൻ വളരെ വൃത്തിയായി സൂക്ഷിക്കണം. ഇനി വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാം. അതിനായി നമുക്ക് പ്രധാനമായും ആവശ്യമുള്ളത് ക്ലോറെക്സാണ്.
ഇപ്പോൾ വളം കീടനാശിനി കിട്ടുന്ന എല്ലാ കടകളിലും തന്നെ സുലഭമായി ക്ലോറക്സും ലഭിക്കും. ഇത് കിച്ചൻ സിങ്കിൽ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ബ്ലോക്കുകൾ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കും. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു നാല് ടീസ്പൂൺ ക്ലോറക്സ് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ലൈസോൾ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് വയ്ക്കുക. അതിനുശേഷം കിച്ചൻ സിങ്കിൽ പാത്രം കഴുകുന്നത് എല്ലാം കഴിഞ്ഞ് സിങ്കിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു ബ്രെഷ് ഉപയോഗിച്ച് ഉരച്ച് കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കിച്ചൻ സിങ്കിൽ നിന്ന് അഴുക്കുകൾ എല്ലാം ഇളകി പോരുന്നത് കാണാം.
അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിങ്ക് വൃത്തി ആക്കി എടുക്കാം. രാത്രിയിൽ ജോലികളെല്ലാം കഴിഞ്ഞതിനുശേഷം വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. ഈ രീതിയിൽ ചെയ്യുമ്പോൾ കിച്ചൻ സിംഗർ ബ്ലോക്ക് ആകാതിരിക്കും. കൂടാതെ പാറ്റയും മറ്റും വരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യാം. എല്ലാ വീട്ടമ്മമാരും ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.