എല്ലാ വീടുകളിലും ഏറ്റവും അധികം വൃത്തിയായിരിക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മറ്റു സ്ഥലങ്ങൾ ഇതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. അതുകൊണ്ടുതന്നെ ഇന്നും ബാത്റൂം വളരെയധികം വൃത്തിയോടെ ഇരിക്കാൻ ഓരോ വീട്ടമ്മമാരും ശ്രദ്ധിക്കും. സാധാരണയായി ബാത്റൂം വൃത്തിയാക്കുന്നതിന് ഹാർപ്പിക്കും ലൈസോളും ആണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ വൃത്തിയിൽ ക്ലോറക്സ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം
. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു സ്പ്രേ കുപ്പി എടുക്കുക. ആ കുപ്പിയുടെ പകുതിയോളം ക്ലോറക്സ് ഒഴിക്കുക. ബാക്കി ഭാഗം വെള്ളവും ചേർക്കുക. അതിനുശേഷം നല്ലതുപോലെ കുലുക്കി എടുക്കുക. ബാത്റൂമിലെ അഴുക്ക് പിടിച്ച ടൈലുകളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു അഞ്ചു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക.
അതിനുശേഷം ഒരു തുണി കൊണ്ട് തുടച്ചെടുക്കുക. ശേഷം വെള്ളം ഒഴിച്ച് കഴുകിക്കളയുക. ബാത്റൂം ടൈൽ മാത്രമല്ല ക്ലോസെറ്റ് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ക്ലോസെറ്റ് വൃത്തിയാക്കുമ്പോൾ ഇത് കുറച്ച് സ്പ്രേ ചെയ്തു കൊടുക്കുക ശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം ഫ്രഷ് ചെയ്യുക കൂടാതെ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയും ചെയ്യാം.
ബാത്റൂമിൽ മാത്രമല്ല പുറത്തെ ഫ്ലോർ ടൈലും കിച്ചണിലെ സ്ലാബുകളിലുള്ള അഴുക്കുകളും പെട്ടെന്ന് നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കുക. ഇനി എല്ലാ വീട്ടമ്മമാർക്കും നിമിഷം നേരം കൊണ്ട് ബാത്റൂം വൃത്തിയാക്കി എടുക്കാം. എല്ലാവരും ഇന്ന് തന്നെ ക്ലോറക്സ് വാങ്ങി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.