ഇനി വെറും മൂന്നു ചേരുവകൾ മാത്രം മതി. വളരെ പെട്ടെന്ന് തന്നെ രുചികരമായ ഒരു ചായക്കുടി തയ്യാറാക്കാം. | Easy Snack Recipe

റവയും പഞ്ചസാരയും തേങ്ങയും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചായക്കടി ഉണ്ടാക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു കപ്പ് റവ ചേർക്കുക. വറുത്ത റവയോ അല്ലാത്തതോ ആയ റവ ചേർക്കാവുന്നതാണ്. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ എള്ള്, അര ടീസ്പൂൺ നല്ല ജീരകം, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് തിരുമ്മിയെടുക്കുക.

അഞ്ചു മിനിറ്റോളം കൈകൊണ്ട് നിർത്താതെ തിരുമ്മുക. അതിനുശേഷം അടച്ചു 10 മിനിറ്റ് മാറ്റിവയ്ക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് വറുത്തെടുക്കുക. റവയുടെ നിറമൊന്നും മാറി പോകേണ്ടതില്ല. റോസ്റ്റ് ആയി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര കുറച്ചു വെള്ളം ചേർത്ത് അലിയിക്കാൻ വയ്ക്കുക.

പഞ്ചസാര അലിഞ്ഞ് കയ്യിൽ ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തത് റവയിലേക്ക് ഒഴിച്ചു കൊടുക്കുക. അരിയുണ്ട ഉണ്ടാക്കാൻ മിക്സ് ചെയ്യുന്നതുപോലെ പൊടി തയ്യാറാക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ ഇഷ്ടമുള്ള ആകൃതിയിൽ പരത്തിയെടുക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രം കഴിക്കാവുന്നതാണ്.

അപ്പോൾ മാത്രമേ ശരിയായ രീതിയിൽ അത് സെറ്റ് ആവുകയുള്ളൂ. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഹെൽത്തി ആയ ഒരു മിഠായി എന്നും ഇതിനെ പറയാം. കുറച്ചുനാൾ എങ്കിലും ഇത് ഒരു കേടും കൂടാതെ ഇരിക്കും. റവയുണ്ടെങ്കിൽ എല്ലാവരും ഇതുപോലെ ഒരു മധുര പലഹാരം തയ്യാറാക്കുക. ഇന്നുതന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.