ഇനി മത്തി വാങ്ങുമ്പോൾ ഇങ്ങനെ കറി വെച്ച് നോക്കൂ. പിന്നെ എന്നും ഇതുപോലെ തന്നേ ഉണ്ടാക്കൂ. | Easy Fish Curry

ചെറിയ മത്തിയും വലിയ മത്തിയും രണ്ടു രീതിയിൽ കറിവെക്കുന്നവരാണ് മലയാളികൾ. ചെറിയ മത്തി തേങ്ങ അരച്ച് വയ്ക്കുന്നതിന് നല്ല സ്വാദാണ്. വ്യത്യസ്തമായ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മത്തിക്കറി പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നതിന് ഒരു മൺചട്ടി എടുത്ത് അതിലേക്ക് നാലു പച്ചമുളക് കീറിയത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് കറിവേപ്പില, 3 കുടംപുളി, കറിക്ക് ആവശ്യമായ വെള്ളം, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് തിളപ്പിച്ചെടുക്കുക.

നന്നായി തിളച്ചുവരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർക്കുക. ശേഷം മത്തി നന്നായി വേവിച്ചെടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാറ ലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

തേങ്ങ പകുതി അരച്ചതിനു ശേഷം അതിലേക്ക് മൂന്ന് ചുവന്നുള്ളിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വീണ്ടും അരച്ചെടുക്കുക. ശേഷം മത്തി വെന്തു വന്നാൽ അതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം തിളപ്പിക്കാതെ ചൂടായി വന്നതിനുശേഷം അതിലേക്ക് ഒരു നുള്ളു ഉലുവപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം ഇറക്കി വെക്കാം. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക, അതിലേക്ക് ഒരു ടീസ്പൂൺ ഉള്ളി അരിഞ്ഞത്, രണ്ടു വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ച് കൊടുത്തു ഇളക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.