ദോശയിൽ ഇനിയൊരു വെറൈറ്റി പിടിച്ചു നോക്കാം. ഇതുപോലെ ഒരു ദോശ ഉണ്ടാക്കിയാൽ ഇനിയെന്നും ബ്രേക്ഫാസ്റ്റിന് ഇതുമതി. | Easy Breakfast Recipe

എന്നും ഒരുപോലെയുള്ള ദോശ കഴിച്ചു മടുത്തു പോയോ. അങ്ങനെയെങ്കിൽ വ്യത്യസ്തമായ രീതിയിൽ ഒരു ദോശ തയ്യാറാക്കാം. രുചിയൂറും ഒരു തക്കാളി ദോശ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മത കളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചിയും ചെറിയ കഷണങ്ങളായി നുറുക്കിയത് ചേർക്കുക. അതോടൊപ്പം എരുവിന് ആവശ്യമായ മുളകുപൊടി. അതിലേക്ക് ആവശ്യത്തിന് ഉപ്പ്. കൂടാതെ ഒരു നുള്ള് കായപ്പൊടി. അതോടൊപ്പം അരക്കപ്പ് ചോറ് ചേർക്കുക.

ശേഷം നല്ലതുപോലെ അരച്ചെടുക്കുക. നന്നായി അരച്ചെടുത്തതിനു ശേഷം അതിലേക്ക് അരക്കപ്പ് റവ ചേർത്തു കൊടുത്തപ്പോൾ. റവ ചേർക്കുമ്പോൾ വറുത്തത് വറുക്കാത്തതോ ആയ റവ ചേർക്കാവുന്നതാണ്. വീണ്ടും നന്നായി അരച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് അര കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക.

ദോശമാവിന്റെ പരുവത്തിൽ വേണം മാവ് തയ്യാറാക്കുവാൻ. അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ച മാവ് ഒഴിച്ചു കൊടുത്തി പരത്തി എടുക്കുക. ആവശ്യമെങ്കിൽ എണ്ണ തേച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ദോശ നല്ലതുപോലെ എന്തുവാന്നതിനുശേഷം പകർത്തി വയ്ക്കുക. ഇതിന്റെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ തേങ്ങ ചമ്മന്തി ആണ്.

ഇത് തയ്യാറാക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത്, ആവശ്യമായ പച്ചമുളക്, ചെറിയ കഷണം ഇഞ്ചി, മൂന്നു ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കി അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. രണ്ടു വറ്റൽ മുളക് ചേർത്ത് വറുത്ത് അരച്ചു വച്ചിരിക്കുന്ന തേങ്ങയിൽ ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.