ഓറഞ്ച് തൊലി ഇനി ആരും കളയല്ലേ. ഒട്ടും പൈസ ചെലവില്ലാതെ കിടിലൻ ഒരു എയർ ഫ്രഷ്നർ ഇപ്പോൾ തന്നെ ഉണ്ടാക്കിയെടുക്കാം. | Easy Kitchen Tips

നമ്മളെല്ലാവരും ഓറഞ്ച് കഴിക്കുന്നവരാണ്. ഓറഞ്ച് കഴിച്ചതിനുശേഷം അതിന്റെ തൊലി വെറുതെ വലിച്ചു എറിഞ്ഞു കളയുകയാണ് നമ്മുടെ പതിവ്. എന്നാൽ ഇനി ഓറഞ്ചിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയേണ്ട ഒട്ടും പൈസ ചെലവില്ലാതെ വീട്ടിലൊരു എയർ ഫ്രഷ്നർ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ വലിയ പാത്രത്തിലേക്ക് ഓറഞ്ചിന്റെ തൊലിയിട്ടുകൊടുക്കുക.

   

ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. അതോടൊപ്പം തന്നെ രണ്ടു വലിയ കഷണം കറുകപ്പട്ട ചേർക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. വെള്ളം നന്നായി വെട്ടി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. അതിനുശേഷം 24 മണിക്കൂർ ഇത് അടച്ചു വയ്ക്കുക. അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച് വീടിന്റെ എല്ലാ ഭാഗത്തും സ്പ്രേ ചെയ്തു കൊടുക്കുക.

വീട്ടിൽ എല്ലായിടത്തും തന്നെ നല്ല സുഗന്ധപരിതം ആവാൻ ഇതുപോലെ ഒന്നു മാത്രം മതി. അതുമാത്രമല്ല നീ തയ്യാറാക്കിയാൽ ഈ മിശ്രിതം ബാത്റൂമിലെ സിങ്കുകളിൽ രാത്രി കിടക്കുന്നതിനു മുൻപായി ഒഴിക്കുകയാണെങ്കിൽ ബാത്റൂം സിങ്ക് നല്ല വൃത്തി ആയിരിക്കുകയും പാറ്റ പല്ലി എന്നിവയുടെ ശല്യം കുറയ്ക്കാൻ പറ്റുകയും ചെയ്യും. കൂടാതെ അടുക്കള സിങ്ക് ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം ഈ മിശ്രിതം കുറച്ചു കൊടുക്കുക.

അടുക്കള മുഴുവൻ നല്ല സുഗന്ധം ഉണ്ടാക്കാൻ ഇതുമാത്രം മതി. ഇനി എല്ലാവരും ഓറഞ്ചിന്റെ തൊലി വെറുതെ കളയാതെ ഇതുപോലെ ഒരു മാർഗ്ഗത്തിലൂടെ വളരെ എളുപ്പത്തിൽ ഒരു എയർ ഫ്രഷ്നസ് തയ്യാറാക്കാം. ഇനി ആരും തന്നെ വലിയ വില മുടക്കി കടകളിൽ നിന്നും എയർ ഫ്രഷ്നർ  വാങ്ങേണ്ടതില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *