പുരികം കട്ടി വർദ്ധിപ്പിച്ച് മുഖസൗന്ദര്യം ഇരട്ടിയാക്കാം. ഇതുപോലെ ചെയ്താൽ പുരികം ഇനി ആരും കട്ടി ആയില്ലെന്ന് പറയില്ല. | Easy Beauty Tips

മുഖസൗന്ദര്യത്തിൽ പുരികങ്ങൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. നല്ല കറുത്ത കട്ടിയുള്ള പുരികം സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. എന്നാൽ പലർക്കും കട്ടിയുള്ള പുരികം കിട്ടാറില്ല. മുരുഗത്തിന്റെ വളർച്ചയ്ക്ക് പല വഴികളും നിലവിലുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പുരികം കട്ടി വർധിപ്പിക്കാൻ ഇതുപോലെ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കുക. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പുരികവും കൺപീലിയും ചെറിയ ചൂടുവെള്ളത്തിൽ തുടച്ചു വൃത്തിയാക്കുക.

അതിനുശേഷം കുറച്ച് ആവണക്കെണ്ണ തേച്ചു കൊടുക്കുക. ശേഷം കൈ കൊണ്ട് 5 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം തുടച്ചു കളയുക. അടുത്തതായി വൈറ്റമിൻ ഇ ഗുളിക ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് പുരികത്തും കൺപീലിയിലും തേച്ചു കൊടുക്കുക.

അതിനുശേഷം ഒരു 5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം തുടച്ചു കളയുക. അതിനുശേഷം ചെറിയ ഉള്ളി എടുത്ത് തോല് കളഞ്ഞ് രണ്ടായി മുറിക്കുക. ശേഷം ഉള്ളി ഉപയോഗിച്ച് പുരികത്തി നല്ലതുപോലെ അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം തുടച്ചു കളയുക. മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരേ ദിശയിലേക്ക് തന്നെ മസാജ് ചെയ്യാൻ ശ്രദ്ധിക്കുക.

തുടച്ചെടുക്കാൻ ഒരു വൃത്തിയുള്ള തുണി തന്നെ ഉപയോഗിക്കുക. ഇത് എല്ലാ ദിവസവും ചെയ്യാമെങ്കിൽ പെട്ടെന്ന് തന്നെ ഗുണം ചെയ്യും. അല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നു ദിവസം എങ്കിലും ചെയ്യുക. തീർച്ചയായും കട്ടിയില്ലാത്ത പുരങ്ങളെല്ലാം തന്നെ നല്ല കട്ടയിൽ വളർന്നു വരാൻ ഈ രീതി സഹായിക്കും. എല്ലാവരും തന്നെ ഇതുപോലെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.