ഈ ഒരു കുറുമ മാത്രം മതി. ചപ്പാത്തി അപ്പമൊക്കെ എത്ര വേണമെങ്കിലും കഴിക്കാം. ഇതുപോലെ തയ്യാറാക്കി നോക്കൂ. | Easy Vegetable Kuruma

ചപ്പാത്തി, അപ്പം, പത്തിരി ഇവയെല്ലാം കഴിക്കുന്നതിന് നല്ല കുറുമ കറി ഉണ്ടെങ്കിൽ അതുതന്നെ നല്ല കോമ്പിനേഷനാണ്. ഏതുനേരവും കഴിക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാം. ഇതിനായി ഒരു കുക്കറിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം രണ്ട് ഗ്രാമ്പൂ, ഒരു ഏലക്കായ, കാൽ ടീസ്പൂൺ പെരുംജീരകം, ചെറിയ കഷണം കറുവപ്പട്ട, ഇട്ടു വറുത്തെടുക്കുക.

അതിലേക്ക് മൂന്നു വെളുത്തുള്ളി ചതച്ചത്, ശേഷം അതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന പയറു, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള എന്നിവയെല്ലാം അരക്കപ്പ് വീതം ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക, ശേഷം അര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ കാത്തിരിക്കുക.

അതേസമയം അതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങാ, 3ഗ്രാമ്പൂ ഏലക്കായ കാൽ ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അര പിടി കശുവണ്ടി, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം പച്ചക്കറികളെല്ലാം വെന്തു വന്നാൽ തയ്യാറാക്കിയ അരപ്പ് ചേർത്ത് കൊടുക്കുക.

കൂടാതെ കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് കൊടുക്കുക. കറി തിളച്ചു വന്നതിനുശേഷം അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി അടിച്ചു വെക്കുക. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.