വീട്ടിലുണ്ടാക്കുന്ന മാങ്ങാ അച്ചാറുകൾ എത്ര വിനാഗിരി ഒഴിച്ച് ഉണ്ടാക്കിയാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അല്ലെങ്കിൽ ഒരു മാസത്തിനു ശേഷമോ കേടായി പോകുന്നു. പണ്ടു മുത്തശ്ശിമാർ ഉണ്ടാക്കുന്ന മാങ്ങാ അച്ചാറുകൾ വർഷങ്ങളോളം കേടാകാതെ ഇരിക്കും. എന്നാൽ അതുപോലെ ഉണ്ടാക്കി നോക്കിയാൽ തന്നെയും കുറച്ച് നാളുകൾക്ക് ശേഷം തന്നെ കേടായി പോകുന്നു.
എന്നാൽ ഈ മാർഗ്ഗത്തിലൂടെ ആ പ്രശ്നത്തെ പരിഹരിച്ച് മാങ്ങാഅച്ചാർ വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇത് തയ്യാറാകാൻ ആയി ഒന്നര കിലോ പച്ചമാങ്ങ കഴുകി വൃത്തിയാക്കി ചെറിയ ചതുര കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് 200ഗ്രാം കല്ലുപ്പ് ഇട്ട് 24 മണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവയ്ക്കുക. ശേഷം അതിലെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
മാങ്ങാ ഒരു മണിക്കൂർ നേരത്തേക്ക് വെയിലത്തത് വെച്ച് ഉണക്കിയെടുക്കുക. ശേഷം ചട്ടി എടുത്ത് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനുശേഷം അതിൽ നിന്നും പകുതി എണ്ണ മാറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം കുറഞ്ഞ തീയിൽ ചൂടായ എണ്ണയിലേക്ക് 6 ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് മാങ്ങയിട്ടു നന്നായി ഇളക്കിയോജിപ്പിക്കുക.
ശേഷം ആവശ്യത്തിന് കടുക് പൊടിച്ചത്, ഉലുവ പൊടിച്ചത്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ മാറ്റിവെച്ച ഉപ്പുവെള്ളം ആവശ്യത്തിനു ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ അണച്ച് മറ്റൊരു പാത്രത്തിൽ പകർത്തി വെക്കാം. പകർത്തി വച്ചതിനു ശേഷം മാറ്റിവച്ച നല്ലെണ്ണ അതിനുമുകളിലായി ഒഴിക്കുക. ഈ രീതിയിൽ വിനാഗിരി ഒന്നും ചേർക്കാതെ തന്നെ വർഷങ്ങളോളം മാങ്ങാഅച്ചാർ കേടാകാതെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.